CricKerala
Latest Malayalam Cricket News, Malayalam Cricket News Today, New malayalam Cricket News, Malayalam Sports News Cricket, Indian Criket Malayala News
Advertisements

ധോണിയോ രോഹിത് ശർമ്മയോ ആരായിരിക്കും ആ നേട്ടം ആദ്യം സ്വന്തമാക്കുക

ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ട്വന്റിപരമ്പരയ്ക്ക് ഇന്ന് വിശാഖപട്ടണത്ത് തുടക്കമാകും. രണ്ട് മത്സരങ്ങളുടെ പരമ്പരയായതിനാൽ ആദ്യ മത്സരം വിജയിച്ച് പരമ്പര കൈവിടാതിരിക്കാനായിരിക്കും ഇരുടീമികളും ശ്രമിക്കുക . ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ വിശ്രമം അനുവദിച്ച വിരാട് കോഹ്ലിയും ബുംറയും തിരിച്ചെത്തിയത് ഇന്ത്യൻ ടീമിനെ കൂടുതൽ കരുത്തരാക്കി മാറ്റും .

പരമ്പരയിൽ ഒരു ചരിത്രനേട്ടത്തിന് തൊട്ടരികിലാണ് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയും വിക്കറ്റ്കീപ്പർ എം എസ് ധോണിയും . ഒരു സിക്സ് കൂടെ നേടിയാൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ 350 സിക്സ് നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റ്സ്മാനെന്ന ചരിത്രനേട്ടം രോഹിത് ശർമയ്ക്ക് സ്വന്തമാക്കാം . മറുഭാഗത്ത് എം എസ് ധോണിയ്ക്ക് ഇതേ നേട്ടത്തിന് വേണ്ടത് രണ്ട് സിക്സ് മാത്രം . ഇതുവരെ ഇന്ത്യയ്ക്ക് വേണ്ടി മാത്രം രോഹിത് ശർമ്മ 349 സിക്സ് നേടിയിട്ടുണ്ട് മറുഭാഗത്ത് അന്താരാഷ്ട്ര ക്രിക്കറ്റിൽ 348 സിക്സ് നേടിയ ധോണി അതിൽ ഏഴ് സിക്സ് നേടിയത് ഏഷ്യ ഇലവന് വേണ്ടിയാണ് .

പരമ്പരയിലെ രണ്ട് മത്സരത്തിലും രോഹിത് ശർമ്മയ്ക്ക് കളിക്കാൻ സാധിച്ചാൽ ധോണിയ്ക്ക് ശേഷം 300 ടി20 മത്സരങ്ങൾ കളിക്കുന്ന ബാറ്റ്സ്മാനെന്ന നേട്ടം സ്വന്തമാക്കാം .298 ട്വന്റി20 മത്സരങ്ങൾ രോഹിത് ശർമ്മ ഇതുവരെ കളിച്ചിട്ടുണ്ട് .

Advertisements

Get real time updates directly on you device, subscribe now.

Leave a Reply