Skip to content

സന്ദീപ് വാര്യർക്ക് ഹാട്രിക് ; ആന്ധ്രയ്ക്കെതിരെ കേരളത്തിന് തകർപ്പൻ വിജയം

സയ്ദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് തുടർച്ചയായ രണ്ടാം വിജയം . ആന്ധ്രയ്ക്കെതിരായ മത്സരത്തിൽ എട്ട് റൺസിനായിരുന്നു കേരളത്തിന്റെ വിജയം . ആദ്യം ബാറ്റ് ചെയ്ത് കേരളം ഉയർത്തിയ 161 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ആന്ധ്രയ്ക്ക് 19.4 ഓവറിൽ 152 റൺസ് നേടാനെ സാധിച്ചുള്ളൂ . കേരളത്തിന് വേണ്ടി സന്ദീപ് വാര്യർ അവസാന ഓവറിൽ ഹാട്രിക് നേടി . സന്ദീപ് വാര്യർക്ക് പുറമെ ബേസിൽ തമ്പി, എം ഡി നിധീഷ്, സുധേഷൻ മിഥുൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി മികച്ച പിന്തുണ നൽകി .വിനൂപ് മനോഹരൻ ഒരു വിക്കറ്റ് വീഴ്ത്തി .

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളത്തിനെ 61 പന്തിൽ 70 റൺസ് നേടിയ വിഷ്ണു വിനോദ്, 19 പന്തിൽ 31 റൺസ് നേടിയ അരുൺ കാർത്തിക്, 24 പന്തിൽ 38 റൺസ് നേടിയ ക്യാപ്റ്റൻ സച്ചിൻ ബേബി എന്നിവരാണ് മികച്ച സ്കോറിൽ എത്തിച്ചത് . നേരത്തെ ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ മണിപ്പൂരിനെ 83 റൺസിന് തകർത്തിരുന്നു .