Skip to content

റോസ് ടെയ്ലർക്ക് മുൻപിൽ തകർന്നത് ഫ്ലെമിങിന്റെയും സച്ചിന്റെയും റെക്കോർഡുകൾ

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ നേടിയ ഫിഫ്റ്റിയോടെ ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ന്യൂസിലാൻഡ് ബാറ്റ്സ്മാനായി റോസ് ടെയ്ലർ . ഫിഫ്റ്റിയോടെ ഏകദിനത്തിൽ 8000 റൺസ് പൂർത്തിയാക്കിയ 279 മത്സരത്തിൽ നിന്നും ന്യൂസിലാൻഡിന് വേണ്ടി 8007 റൺസ് നേടിയ ഫ്ലെമിങിനെയാണ് മറികടന്നത് . ഫ്ലെമിങും ടെയ്ലറും മാത്രമാണ് ഏകദിനത്തിൽ 8000 റൺസ് നേടിയ ന്യൂസിലാൻഡ് ബാറ്റ്സ്മാന്മാർ . ഫ്ലെമിങിന് ഈ നേട്ടത്തിലെത്താൻ 267 ഇന്നിങ്‌സ് വേണ്ടിവന്നുവെങ്കിൽ തന്റെ 203 ആം ഇന്നിങ്‌സിലാണ് ടെയ്ലർ ഈ നാഴികക്കല്ല് താണ്ടിയത്. ചാമ്പ്യൻസ് ട്രോഫിയ്ക്ക് ശേഷം നടന്ന 28 മത്സരത്തിൽ 1540 റൺസ് 81.05 ശരാശരിയിൽ ടെയ്ലർ നേടി .

ഏറ്റവും വേഗത്തിൽ 8000 ഏകദിന റൺസ് നേടുന്ന നാലാമത്തെ ബാറ്റ്സ്മാൻ കൂടിയാണ് റോസ് ടെയ്ലർ . 210 ഇന്നിങ്‌സിൽ 8000 റൺസ് നേടിയ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറെ മറികടന്നാണ് ടെയ്ലർ നാലാം സ്ഥാനത്തെത്തിയത് . വിരാട് കോഹ്ലി (175 ഇന്നിങ്‌സ്), എബി ഡിവില്ലിയേഴ്സ് (182), സൗരവ് ഗാംഗുലി (200) എന്നിവരാണ് ടെയ്ലർക്ക് മുൻപിലുള്ളവർ .

മത്സരത്തിൽ 88 റൺസിന്റെ വിജയത്തോടെ പരമ്പര 3-0 ന് ന്യൂസിലാൻഡ് സ്വന്തമാക്കി . ആദ്യം ബാറ്റ് ചെയ്ത് ന്യൂസിലാൻഡ് ഉയർത്തിയ 331 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് 47.2 ഓവറിൽ 242 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി . മാർട്ടിൻ ഗപ്റ്റിലാണ് പ്ലേയർ ഓഫ് ദി സീരീസ് . ടിം സൗത്തീയാണ് കളിയിലെ കേമൻ .