Skip to content

സിക്സിൽ രാജാക്കന്മാരായി വെസ്റ്റ് ഇൻഡീസ് ; തകർന്നത് 5 വർഷം പഴക്കമുള്ള ന്യുസിലാന്റിന്റെ റെക്കോർഡ്

കെന്നിങ്സ്റ്റണ് ഓവലിൽ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ 6 വിക്കറ്റിന്റെ ആവേശകരമായ വിജയം . ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത വെസ്റ്റ് ഇൻഡീസ് ഗെയ്ലിന്റെ തകർപ്പൻ സെഞ്ചുറിയുടെ ( 135 ) ബലത്തിൽ 50 ഓവറിൽ 360 റൺസ് നേടുകയായിരുന്നു . മറുപടി ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ട് റോയുടെയും ( 123 ) , റൂട്ടിന്റെയും ( 102 ) സെഞ്ചുറി മികവിൽ 49 ആം ഓവറിൽ വിജയ ലക്ഷ്യം മറികടന്നു .

ഇരു ടീമും തകർത്താടിയപ്പോൾ
ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് ഒരു ഇന്നിങ്സിൽ 23 സിക്സുകളാണ് അടിച്ചു കൂട്ടിയത് . ഇതിൽ 12 സിക്‌സും ഗെയിലിന്റെ സംഭാവനയാണ് . ഇതോടെ ഒരു ഏകദിന ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സ് അടിച്ചു കൂട്ടിയ ടീമെന്ന റെക്കോർഡ് വെസ്റ്റ് ഇൻഡീസ് സ്വന്തം പേരിൽ കുറിച്ചു . 5 വർഷമായി ന്യുസിലാന്റിന്റെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് തകർന്നത് . 2014 ജനുവരിയിൽ വെസ്റ്റ് ഇൻഡീസിനെതിരെ ന്യുസിലാൻറ് ഒരു ഇന്നിങ്സിൽ 22 സിക്സുകളാണ് നേടിയത് .