Skip to content

ഈ ഇന്ത്യൻ ടീം കളിക്കുന്നത് ജയിക്കാൻ വേണ്ടി മാത്രം ; റിഷാബ് പന്ത്

ഇന്ത്യൻ ടീമിൽ തകർപ്പൻ പ്രകടനമാണ് നിലവിൽ റിഷാബ് പന്ത് കാഴ്ച്ചവെച്ചുകൊണ്ടൊരിക്കുന്നത് . ടെസ്റ്റ് ടീമിൽ സ്ഥിരവിക്കറ്റ്കീപ്പറായി ഏറെക്കുറെ സ്ഥാനമുറപ്പിച്ച പന്ത് ഓസ്‌ട്രേലിയക്കെതിരായ പരമ്പരയോടെ ഏകദിന ടീമിലും തിരിച്ചെത്തിയിരിക്കുകയാണ് . ഇഎസ്പി എൻ ക്രിക്കിൻഫോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നിലവിലെ ഇന്ത്യൻ ടീമിലെ മാറ്റത്തെ കുറിച്ച് റിഷാബ് പന്ത് വ്യക്തമാക്കിയത് .

” നിലവിൽ ഇന്ത്യൻ ടീമിൽ ഞങ്ങൾ കളിക്കുന്നത് ജയിക്കാൻ വേണ്ടി മാത്രമാണ് . മത്സരം ഏതായാലും, സാഹചര്യങ്ങൾ എന്തായാലും എല്ലാ താരങ്ങളും ഒന്നാം നമ്പർ മുതൽ പതിനൊന്നാമൻ വരെ ചിന്തിക്കുന്നത് എങ്ങനെ മത്സരം കളിക്കാമെന്നതാണ് . ഞങ്ങളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യവും അത് തന്നെ ” റിഷാബ് പന്ത് പറഞ്ഞു .

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ നേടിയ സെഞ്ചുറിയെ പറ്റിയും റിഷാബ് പന്ത് തുറന്നുപറഞ്ഞു . ഇംഗ്ലണ്ടിൽ സ്വയം സമയം നൽകിയാൽ റൺസ് സ്കോർ ചെയ്യാൻ സാധിക്കുമെന്നും മറ്റുള്ളവർക്ക് നേടാൻ സാധിക്കാത്ത നേട്ടങ്ങൾ സ്വന്തമാക്കാൻ നൂറ് ടെസ്റ്റുകളുടെ എക്സ്പീരിയൻസ് ആവശ്യമില്ലെന്നും ആദ്യ ടെസ്റ്റിലോ രണ്ടാം ടെസ്റ്റിലോ അതിന് സാധിക്കുമെന്നുള്ള കോഹ്ലിയുടെ ഉപദേശം തന്നെ സഹായിച്ചെന്നും പന്ത് കൂട്ടിച്ചേർത്തു .