Skip to content

ആദ്യ മത്സരം ചെന്നൈയും ബാംഗ്ലൂരും തമ്മിൽ ; ആദ്യ രണ്ട് ആഴ്ച്ചയ്ക്കുള്ള ഐ പി എൽ ഷെഡ്യൂൾ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിന്റെ ആദ്യ രണ്ട് ആഴ്ചയ്ക്കുള്ള ഷെഡ്യൂൾ ബിസിസിഐ പ്രഖ്യാപിച്ചു . മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണി നയിക്കുന്ന നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി നയിക്കുന്ന ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സും തമ്മിലാണ് ആദ്യ മത്സരം . മാർച്ച് 23 ന് ചെന്നൈയിലാണ് മത്സരം നടക്കുക . ഷെഡ്യൂൾ പ്രകാരം മാർച്ച് 23 മുതൽ ഏപ്രിൽ അഞ്ച് വരെ 17 മത്സരങ്ങൾ നടക്കും . ഡൽഹി ക്യാപിറ്റൽസ്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ എന്നീ ടീമുകൾ അഞ്ച് മത്സരങ്ങൾ ഈ ഷെഡ്യൂളിൽ കളിക്കുമ്പോൾ മറ്റ് ആറ് ടീമുകൾ നാല് മത്സരങ്ങൾ വീതം കളിക്കും . ഡൽഹി മൂന്ന് ഹോം മത്സരങ്ങളും രണ്ട് എവേ മത്സരങ്ങളും കളിക്കുമ്പോൾ ബാംഗ്ലൂർ മൂന്ന് എവേ മത്സരവും രണ്ട് ഹോം മത്സരവും കളിക്കും .

പൊതുതിരഞ്ഞെടുപ്പ് തീയതികൾ അറിഞ്ഞതിന് ശേഷം മാത്രമേ സീസണിലെ അടുത്ത ഷെഡ്യൂൾ ബിസിസിഐ പ്രഖ്യാപിക്കുകയുള്ളൂ .