Skip to content

ഒന്നു പിഴച്ചാൽ വേദനിക്കേണ്ടി വരും , അങ്ങോട്ട് പോകേണ്ടത് ആത്മവിശ്വാസത്തോടെ ; ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ

ബിഗ് ബാഷ് ലീഗിലെ കിരീടനേട്ടത്തിന്റെ ആത്മവിശ്വാസത്തിലാണ് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് ഇന്ത്യയ്ക്കെതിരായ ലിമിറ്റഡ് ഓവർ പരമ്പരയ്ക്കായി എത്തുന്നത് . ഓസ്‌ട്രേലിയയിൽ ഏകദിന പരമ്പര 2-1ന് പരാജയപെട്ട ഓസ്ട്രേലിയക്ക് ഇത് അഭിമാനത്തിന്റെ പോരാട്ടം കൂടിയാകും . രണ്ട് ട്വന്റി20യും അഞ്ച് ഏകദിന മത്സരങ്ങളും വിരാട് കോഹ്ലിക്കും കൂട്ടർക്കുമെതിരെ ഓസ്‌ട്രേലിയ കളിക്കും . ടെസ്റ്റ് അരങ്ങേറ്റത്തിന് മുൻപായാണ് ടിം പെയ്ന് പകരക്കാരനായി ഫിഞ്ച് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുന്നത് .

” പര്യടനത്തിനായി പോകുന്ന ഓസ്‌ട്രേലിയൻ ടീമിൽ ആവേശമുണ്ടാക്കാൻ പ്രത്യേകിച്ചൊന്നും ചെയ്യേണ്ട ആവശ്യമില്ല . പ്രത്യേകിച്ചും ഇന്ത്യൻ പര്യടനത്തിൽ. ചെറുതായി ഒന്ന് പിഴച്ചാൽ പോലും അവിടെ വേദനിക്കേണ്ടിവരും . അവരുടെ സാഹചര്യങ്ങളിൽ ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ടീമാണവർ, അതുകൊണ്ട് തന്നെ അവിടേക്ക് പോകുമ്പോൾ വ്യക്തമായ പദ്ധതിയും ആത്മവിശ്വാസവും നമുക്ക് വേണം ” ഫിഞ്ച് പറഞ്ഞു .

ഐസിസി ഏകദിന റാങ്കിങ്ങിൽ ഇംഗ്ലണ്ടിന് പുറകിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ . കഴിഞ്ഞ വർഷത്തിനിടയിൽ തന്നെ സൗത്താഫ്രിക്കയിലും ഓസ്‌ട്രേലിയയിലും ന്യൂസിലാൻഡിലും ഏകദിന പരമ്പര നേടാൻ ഇന്ത്യയ്ക്ക് സാധിച്ചു . ഇംഗ്ലണ്ടിനെതിരെ മാത്രമാണ് ഈ കാലയളവിൽ ഒരു ഏകദിന പരമ്പരയിൽ ഇന്ത്യ പരാജയപെട്ടത് .