Skip to content

ദിനേശ് കാർത്തിക് പുറത്ത് ; കോഹ്ലിയും ബുംറയും തിരിച്ചെത്തി, രാഹുലും പന്തും ടീമിൽ : ഓസ്‌ട്രേലിയക്കെതിരായ ഏകദിന ടീം കാണാം

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു . ന്യൂസിലാൻഡ് പര്യടനത്തിലെ വിശ്രമത്തിന് ശേഷം വിരാട് കോഹ്ലിയും ജസ്പ്രീത് ബുംറയും തിരിച്ചെത്തിയപ്പോൾ ഫാസ്റ്റ് ബൗളർ ഖലീൽ അഹമ്മദ് , ദിനേശ് കാർത്തിക് എന്നിവർക്കൊപ്പം ശുബ്‌മാൻ ഗിൽ, മൊഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ എന്നിവരും ടീമിൽ നിന്നും പുറത്തായി . കെ എൽ രാഹുലും റിഷാബ് പന്തും ഏകദിന ടീമിൽ തിരിച്ചെത്തി . കുൽദീപ് യാദവും യുസ്‌വേന്ദ്ര ചഹാലുമാണ് ടീമിലെ സ്പിന്നർമാർ മൂന്നാം സ്പിന്നറായി ഓൾ റൗണ്ടർ വിജയ് ശങ്കറിനെ അഞ്ച് മത്സരങ്ങളിലും ഉൾപെടുത്തി . ആദ്യ രണ്ട് മത്സരങ്ങളിൽ ഭുവനേശ്വർ കുമാറിന് വിശ്രമം അനുവദിച്ചു . സിദ്ധാർത്ഥ് കൗൾ ആദ്യ രണ്ട് മത്സരങ്ങളിൽ ഭുവനേശ്വർ കുമാറിന് പകരക്കാരനാകും .

ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീം

വിരാട് കോഹ്ലി (c), രോഹിത് ശർമ്മ (vc), ശിഖാർ ധവാൻ, അമ്പാട്ടി റായുഡു, കേദാർ ജാദവ്, എം എസ് ധോണി (wk), ഹർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, മൊഹമ്മദ് ഷാമി, യുസ്‌വേന്ദ്ര ചഹാൽ, കുൽദീപ് യാദവ്, വിജയ് ശങ്കർ, റിഷാബ് പന്ത്, സിദ്ധാർത്ഥ് കൗൾ, കെ എൽ രാഹുൽ

അവസാന മൂന്ന് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീം

വിരാട് കോഹ്ലി (c), രോഹിത് ശർമ്മ (vc), ശിഖാർ ധവാൻ, അമ്പാട്ടി റായുഡു, കേദാർ ജാദവ്, എം എസ് ധോണി (wk), ഹർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, മൊഹമ്മദ് ഷാമി, യുസ്‌വേന്ദ്ര ചഹാൽ, കുൽദീപ് യാദവ്, വിജയ് ശങ്കർ, റിഷാബ് പന്ത്, ഭുവനേശ്വർ കുമാർ, കെ എൽ രാഹുൽ