Skip to content

ഐ പി എൽ ചരിത്രത്തിലെ യുവരാജ് സിങിന്റെ അതിശയിപ്പിക്കുന്ന റെക്കോർഡുകൾ

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിനായി ആവേശപൂർവ്വം കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ . ഏറെ പ്രതീക്ഷയോടെയാണ് മുൻ ഇന്ത്യൻ ദേശീയ ടീം താരം കൂടിയായ യുവരാജ് സിങ് ഈ സീസണിനെ നോക്കികാണുന്നത് . താരലേലത്തിൽ അടിസ്ഥാനവിലയായ ഒരു കോടി രൂപയ്ക്കാണ് മുംബൈ ഇന്ത്യൻസ് യുവിയെ സ്വന്തമാക്കിയത് . ഐപിഎല്ലിലെ ആറാം ഫ്രാഞ്ചൈസി കൂടോയണിത് . ഐപിഎൽ 2019 ന് ഇനിവെറും ദിവസങ്ങൾ മാത്രം ശേഷിക്കെ ഐപിഎൽ ചരിത്രത്തിൽ യുവി നേടിയ അതിശയിപ്പിക്കുന്ന ചില റെക്കോർഡുകൾ കാണാം …

1. ഒരു ഐപിഎൽ സീസണിൽ രണ്ട് ഹാട്രിക് നേടിയ പ്ലേയർ

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇതുവരെ 36 വിക്കറ്റുകൾ യുവി നേടിയിട്ടുണ്ട് . ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ബൗളറെന്ന എന്ന നിലയിലും കഴിവ് തെളിയിച്ചിട്ടുള്ള യുവി ഐപിഎൽ ചരിത്രത്തിൽ ഒരു സീസണിൽ രണ്ട് ഹാട്രിക് നേടിയ ഒരേയൊരു ബൗളറാണ് .2009 ൽ സൗത്താഫ്രിക്കയിൽ നടന്ന സീസണിൽ കിങ്‌സ് ഇലവൻ പഞ്ചാബിന് വേണ്ടിയാണ് ഈ നേട്ടം യുവി സ്വന്തമാക്കിയത് .

2. ഐ പി എൽ താരലേല ചരിത്രത്തിലെ ഏറ്റവും വിലകൂടിയ പ്ലേയർ

ഇന്ത്യൻ പ്രീമിയർ താരലേല ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിലകൂടിയ പ്ലേയർ കൂടിയാണ് യുവി . 2014 ൽ 14 കോടിയ്ക്ക് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ 14 കോടിയ്ക്ക് യുവിയെ സ്വന്തമാക്കിയപ്പോൾ 2015 സീസണിൽ 16 കോടിയ്ക്കാണ് യുവിയെ ഡൽഹി ഡെയർ ഡെവിൾസ് സ്വന്തമാക്കിയത് .

3. ഐ പി എൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നാലാം വിക്കറ്റ് കൂട്ടുകെട്ട്

ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നാലാം വിക്കറ്റ് കൂട്ടുകെട്ട് ഇപ്പോഴും എബി ഡിവില്ലിയേഴ്സ് -യുവരാജ് സിങ് സഖ്യത്തിന്റെ പേരിലാണ് . 2014 ൽ രാജസ്ഥാൻ റോയൽസിനെതിരെയാണ് ഇരുവരും ഈ നേട്ടം സ്വന്തമാക്കിയത് . മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യവെ 8.1 ഓവറിൽ 40 ന് മൂന്ന് എന്ന നിലയിൽ തകർന്ന ടീമിനെ നാലാം വിക്കറ്റിൽ 132 റൺസ് കൂട്ടിച്ചേർത്ത ഇരുവരും ചേർന്ന് 20 ഓവറിൽ 190 ന് അഞ്ച് എന്ന മികച്ച സ്കോറിൽ എത്തിക്കുകയായിരുന്നു . ഡിവില്ലിയേഴ്സ് 32 പന്തിൽ 52 റൺസ് നേടിയപ്പോൾ യുവി 38 പന്തിൽ 83 റൺസ് നേടി .

4 . അഞ്ച് ഐ പി എൽ ഫ്രാഞ്ചൈസികൾക്കായി ഫിഫ്റ്റി നേടിയ ആദ്യ ബാറ്റ്സ്മാൻ

ഐപിഎൽ ചരിത്രത്തിൽ അഞ്ച് ടീമിന് വേണ്ടിയും ഫിഫ്റ്റി നേടിയ ആദ്യ ബാറ്റ്സ്മനാണ് യുവി. കിങ്‌സ് ഇലവൻ പഞ്ചാബിനായി 2008 മുതൽ 2010 വരെ കളിച്ച യുവി മൂന്ന് ഫിഫ്റ്റി നേടിയിരുന്നു. തുടുന്ന് പുനെ വാറിയേഴ്‌സിന് വേണ്ടി കളിച്ച താരം ടീമിന് വേണ്ടി രണ്ട് ഫിഫ്റ്റിയും തുടർന്ന് ബാംഗ്ലൂരിന് വേണ്ടി കളിച്ച ഒരേയൊരു സീസണിൽ മൂന്ന് ഫിഫ്റ്റിയും ഡൽഹിയ്ക്ക് വേണ്ടി 2015 ൽ രണ്ട് ഫിഫ്റ്റിയും പിന്നീട് സൺറൈസേഴ്‌സിന് വേണ്ടി രണ്ട് ഫിഫ്റ്റിയും യുവി നേടി .