Skip to content

മായങ്ക് മാർക്കണ്ഡേയ്ക്ക് അരങ്ങേറ്റം ; ഭുവിയ്ക്കും കുൽദീപിനും വിശ്രമം ട്വന്റി20 ടീം ഇങ്ങനെ

ഓസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു . ന്യൂസിലാൻഡ് പര്യടനത്തിലെ വിശ്രമത്തിന് ശേഷം ക്യാപ്റ്റൻ കോഹ്ലിയും ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയും ടീമിൽ തിരിച്ചെത്തിയപ്പോൾ ഖലീൽ അഹമ്മദ്, മൊഹമ്മദ് സിറാജ്, ശുബ്‌മാൻ ഗിൽ എന്നിവർ ടീമിൽ നിന്നും പുറത്തായി . ഏകദിന ടീമിൽ നിന്നും ഒഴിവാക്കപെട്ട ദിനേശ് കാർത്തിക് എന്നാൽ ട്വന്റി20 ടീമിൽ സ്ഥാനം നിലനിർത്തി . ഉമേഷ് യാദവ്, കെ എൽ രാഹുൽ എന്നിവർ ടീമിൽ തിരിച്ചെത്തി . ഐ പി എല്ലിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച മായങ്ക് മാർക്കണ്ഡേ ടീമിൽ അരങ്ങേറ്റം കുറിക്കും .

ഓസ്‌ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം ;

വിരാട് കോഹ്ലി (c), രോഹിത് ശർമ്മ (vc), കെ എൽ രാഹുൽ, ശിഖാർ ധവാൻ, റിഷാബ് പന്ത്, ദിനേശ് കാർത്തിക്, എം എസ് ധോണി (wk), ഹർദിക് പാണ്ഡ്യ, വിജയ് ശങ്കർ, യുസ്‌വേന്ദ്ര ചഹാൽ, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്, സിദ്ധാർത്ഥ് കൗൾ, മായങ്ക് മാർക്കണ്ഡേ .

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം

ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീം

വിരാട് കോഹ്ലി (c), രോഹിത് ശർമ്മ (vc), ശിഖാർ ധവാൻ, അമ്പാട്ടി റായുഡു, കേദാർ ജാദവ്, എം എസ് ധോണി (wk), ഹർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, മൊഹമ്മദ് ഷാമി, യുസ്‌വേന്ദ്ര ചഹാൽ, കുൽദീപ് യാദവ്, വിജയ് ശങ്കർ, റിഷാബ് പന്ത്, സിദ്ധാർത്ഥ് കൗൾ, കെ എൽ രാഹുൽ

പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീം

വിരാട് കോഹ്ലി (c), രോഹിത് ശർമ്മ (vc), ശിഖാർ ധവാൻ, അമ്പാട്ടി റായുഡു, കേദാർ ജാദവ്, എം എസ് ധോണി (wk), ഹർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, മൊഹമ്മദ് ഷാമി, യുസ്‌വേന്ദ്ര ചഹാൽ, കുൽദീപ് യാദവ്, വിജയ് ശങ്കർ, റിഷാബ് പന്ത്, ഭുവനേശ്വർ കുമാർ, കെ എൽ രാഹുൽ