Skip to content

ഇന്ത്യൻ താരങ്ങൾക്ക് വമ്പൻ നേട്ടം ; കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്ങിൽ കുൽദീപ് യാദവ്

ഐസിസി ട്വന്റി20 റാങ്കിങ്ങിൽ ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവിന് വമ്പൻ നേട്ടം . ന്യൂസിലാൻഡിനെതിരായ അവസാന മത്സരത്തിൽ രണ്ട് വിക്കറ്റുകൾ നേടിയ താരം ബൗളർമാരുടെ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തെത്തി . അഫ്ഘാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാൻ മാത്രമാണ് കുൽദീപ് യാദവിന് മുൻപിലുള്ളത് . ക്രൂനാൽ പാണ്ഡ്യയാണ് കുൽദീപിന് പുറമെ റാങ്കിങ്ങിൽ നേട്ടമുണ്ടാക്കിയ ഇന്ത്യൻ സ്‌പിന്നർ ഏകദേശം 39 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ ക്രൂനാൽ നിലവിൽ 58 ആം സ്ഥാനത്താണ് . പരമ്പരയിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച രോഹിത് ശർമ മൂന്ന് സ്ഥാനങ്ങൾ ഉയർന്ന് ഏഴാം സ്ഥാനത്തും ശിഖാർ ധവാൻ ഒരു സ്ഥാനം മെച്ചപ്പെടുത്തി പതിനൊന്നാം റാങ്കിലെത്തി .

മാൻ ഓഫ് ദി സീരീസ് അവാർഡ് നേടിയ വിക്കറ്റ്കീപ്പർ സെയ്ഫെർട്ട് 87 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 83 ആം റാങ്കിലെത്തി. പരമ്പരയിൽ മികച്ച ബൗളിങ് പ്രകടനം കാഴ്ച്ചവെച്ച ടിം സൗത്തീ ബൗളർമാരുടെ റാങ്കിങ്ങിൽ മുപ്പതാം സ്ഥാനത്തെത്തി .

ടീം റാങ്കിങ്ങിൽ പാകിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിലെ വിജയത്തോടെ സൗത്താഫ്രിക്ക ഓസ്‌ട്രേലിയയെയും ഇംഗ്ലണ്ടിനെയും മറികടന്ന് മൂന്നാം സ്ഥാനത്തെത്തി .

ബാറ്റിങ് റാങ്കിങ് ;

ബൗളിങ് റാങ്കിങ് ;

ടീം റാങ്കിങ് ;