Skip to content

ലോകകപ്പിനുള്ള ഓസ്‌ട്രേലിയൻ ടീമിനെ തിരഞ്ഞെടുത്ത് ഹർഷ ബോഗ്ലെ

ക്രിക്കറ്റ് ആരാധകർ ആവേശപൂർവ്വം കാത്തിരിക്കുന്ന ലോകക്കപ്പിന് ഇനി വെറും നാല് മാസങ്ങൾ കൂടിയാണ് ശേഷിക്കുന്നത് . ചരിത്രത്തിൽ ഒരുപക്ഷെ ആദ്യമായിട്ടായിരിക്കും ഇത്രയും കുറഞ്ഞ പ്രതീക്ഷയോടെ ഓസ്‌ട്രേലിയൻ ടീം ലോകകപ്പിനെ സമീപിക്കുന്നത് . പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് നേരിടുന്ന വിലക്കിന് ശേഷം തിരിച്ചെത്തുന്ന മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണറും ലോകകപ്പിനുള്ള ഓസ്‌ട്രേലിയൻ ടീമിലിടം നേടുമോയെന്ന ചർച്ചകളും തകൃതിയായി നടക്കുകയാണ് . അതിനിടയിൽ ലോകകപ്പിനുള്ള ഓസ്‌ട്രേലിയൻ ടീമിനെ തിരഞ്ഞെടുത്തിരിക്കുകയാണ് പ്രമുഖ ക്രിക്കറ്റ് നിരീഷകനും കമന്റെറ്ററും കൂടിയായ ഹർഷ ബോഗ്ലെ .

സസ്‌പെൻഷൻ നേരിടുന്ന സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, നിലവിലെ ക്യാപ്റ്റൻ കൂടിയായ ആരോൺ ഫിഞ്ച് എന്നിവരാണ് ടീമിലെ ടോപ് ത്രീ ബാറ്റ്സ്മാന്മാർ . ഡാർസി ഷോർട്ടാണ് ടീമിലെ റീസർവ് ഓപ്പണർ, അലക്സ് കാരെയെ വിക്കറ്റ് കീപ്പറായി ഉൾപ്പെടുത്തിയ ഹർഷ പീറ്റർ ഹാൻഡ്സ്‌കോംബിനെ ബാക്കപ്പ് കീപ്പറായി ഉൾപെടുത്തി . ഗ്ലെൻ മാക്‌സ്‌വെല്ലും മാർക്കസ് സ്റ്റോയിനിസുമാണ് ടീമിലെ ഓൾറൗണ്ടർമാർ .

ആഡം സാംപയും നേഥൻ ലയണുമാണ് ടീമിലെ സ്പിന്നർമാർ . മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ് എന്നിവർക്കൊപ്പം ജൈ റിച്ചാർഡ്‌സണും ഹർഷയുടെ ടീമിൽ ഇടം നേടി .

ഹർഷ ബോഗ്ലെയുടെ ഓസ്ട്രേലിയൻ ടീം ;

ആരോൺ ഫിഞ്ച്, ഡേവിഡ് വാർണർ, സ്റ്റീവ് സ്മിത്ത്, ഷോൺ മാർഷ്, പീറ്റർ ഹഹാൻഡ്സ്‌കോംബ്‌, ഗ്ലെൻ മാക്‌സ്‌വെൽ, അലക്സ് കാരെ, മാർക്കസ് സ്റ്റോയിനിസ്, ഡാർസി ഷോർട്ട്, ആഡം സാംപ, മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ്, ജൈ റിച്ചാർഡ്‌സൺ, കോൾട്ടർ നൈൽ/ജോഷ് ഹേസൽവുഡ്, നേഥൻ ലയൺ/ആഷ്ട്ടൺ അഗർ .