Skip to content

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് അവാർഡ്‌സ് ; ഏറ്റവും മികച്ച ഏകദിന പ്ലേയർക്കുള്ള അവാർഡ് സ്റ്റോയിനിസിന്

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് അവാർഡ്സ് 2019 ലെ ഏറ്റവും മികച്ച ഏകദിന കളിക്കാരനുള്ള പുരസ്‌കാരം ഓൾറൗണ്ടർ മാർക്കസ് സ്റ്റോയിനിസിന് . ആരോൺ ഫിഞ്ച് (22 വോട്ട്), ഷോൺ മാർഷ് (18), ട്രാവിസ് ഹെഡ് (14) എന്നിവരെ മറികടന്നാണ് സ്റ്റോയിനിസ് അവാർഡ് സ്വന്തമാക്കിയത് . വോട്ടിങ് പീരിയഡായ ജനുവരി 7, 2018 നും ജനുവരി 9,2019 നും ഇടയിൽ ഓസ്‌ട്രേലിയ കളിച്ച പതിമൂന്നിൽ പതിമൂന്നിലും സ്ഥാനം നേടാൻ സ്റ്റോയിനിസിന് മാത്രമാണ് സാധിച്ചത് . ഈ മത്സരങ്ങളിൽ നിന്നും 28.92 ശരാശരിയിൽ 376 റൺസ് നേടിയ സ്റ്റോയിനിസ് 13 വിക്കറ്റുകളും നേടിയിരുന്നു.

ഏഴ് മത്സരത്തിൽ നിന്നും മൂന്ന് സെഞ്ചുറി നേടിയ ഷോൺ മാർഷ്, 44.82 ശരാശരിയിൽ 493 റൺസ് നേടിയ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് എന്നിവർ മാത്രമാണ് സ്റ്റോയിനിസിന് വെല്ലുവിളിയുയർത്തിയത് .