Skip to content

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് അവാർഡ്സ് ; ഗ്ലെൻ മാക്‌സ്‌വെൽ ടി20 പ്ലേയർ ഓഫ്‌ ദി ഇയർ

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് അവാർഡ്സ് 2019 ൽ ടി20 പ്ലേയർ ഓഫ് ദി ഇയർ പുരസ്‌കാരം ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെല്ലിന് . രണ്ടാം തവണ ഈ പുരസ്‌കാരം മാക്‌സ്‌വെല്ലിനെ തേടിയെത്തുന്നത് . ഇതോടെ ഷെയ്ൻ വാട്സണും ആരോൺ ഫിഞ്ചിനും ശേഷം രണ്ട് തവണ ടി20 പ്ലേയർ ഓഫ്‌ ദി ഇയർ അവാർഡ് നേടുന്ന താരമായി മാക്‌സ്‌വെൽ മാറി.

രണ്ട് തവണ ടി20 പ്ലേയർ ഓഫ് ദി ഇയർ അവാർഡ് നേടിയവർ

ഷെയ്ൻ വാട്സൺ – 2012, 2013,2017

ആരോൺ ഫിഞ്ച് – 2014, 2018

ഗ്ലെൻ മാക്‌സ്‌വെൽ – 2015,2019

വോട്ടിങ് പീരിയഡിനിടയിൽ 19 മത്സരങ്ങൾ ഓസ്‌ട്രേലിയക്ക് വേണ്ടി കളിച്ച മാക്‌സ്‌വെൽ 140 ന് മുകളിൽ സ്‌ട്രൈക് റേറ്റിൽ 506 നേടിയിട്ടുണ്ട് .അതിനൊപ്പം ഒമ്പത് വിക്കറ്റ് നേടുവാനും മാക്‌സ്‌വെല്ലിന് സാധിച്ചു .

33 വോട്ടുകൾ നേടിയ മാക്‌സ്‌വെൽ 30 വോട്ട് നേടിയ ഡാർസി ഷോർട്ട്, 29 വോട്ട് നേടിയ ആൻഡ്രൂ ടൈ എന്നിവരെ പിന്നിലാക്കിയാണ് 2015 ന് ശേഷം വീണ്ടും ഈ അവാർഡ് സ്വന്തമാക്കിയത് .