Skip to content

മൂന്നാം മത്സരത്തിലെ പരാജയം ; ദിനേശ് കാർത്തിക്കിനും ഇന്ത്യൻ ടീമിനും ട്രോൾ മഴ

ന്യൂസിലാൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരത്തിലെ പരാജയത്തിന് പുറകെ ഇന്ത്യൻ ടീമിന് ട്രോൾ മഴ . മത്സരത്തിൽ നാല് റൺസിന്റെ പരാജയം ഏറ്റുവാങ്ങിയ ഇന്ത്യയ്ക്ക് പരമ്പരയും നഷ്ട്ടപെട്ടിരുന്നു . ന്യൂസിലാൻഡ് ഉയർത്തിയ 213 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ 208 റൺസ് നേടാനെ സാധിച്ചുള്ളൂ . ട്രോളിനൊപ്പം പൊരുതിവീണ ഇന്ത്യയെ അഭിനന്ദിക്കാനും ആരാധകർ മറന്നില്ല .

മത്സരത്തിൽ 16 പന്തിൽ 33 റൺസ് നേടി തകർപ്പൻ പ്രകടനം ദിനേശ് കാർത്തിക്ക് കാഴ്ച്ചവെച്ചുവെങ്കിലും അവസാന ഓവറിൽ നേടാമായിരുന്ന ഒരു റണ്ണിന് മുതിരാതിരുന്നതാണ് ആരാധകരോഷത്തിന് ഇടയാക്കിയത്.

മത്സരത്തിൽ 32 പന്തിൽ 38 റൺസ് നേടി പുറത്തായ ക്യാപ്റ്റൻ രോഹിത് ശർമ്മയെയും ട്രോളന്മാർ വെറുതെ വിട്ടില്ല . ഒപ്പം 28 പന്തിൽ 43 റൺസ് നേടിയ വിജയ് ശങ്കർ, 12 പന്തിൽ 28 റൺസ് നേടിയ റിഷാബ് പന്ത് എന്നിവരുടെ പ്രകടനത്തിന് ആരാധകർ കയ്യടിക്കുകയും ചെയ്തു .

മത്സരത്തിൽ ടോസ് നഷ്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡിനെ 40 പന്തിൽ 72 റൺസ് നേടിയ കോളിൻ മൺറോ, 25 പന്തിൽ 43 റൺസ് നേടിയ സെയ്ഫെർട്ട്, 16 പന്തിൽ 30 റൺസ് നേടിയ ഗ്രാൻഡ്ഹോം എന്നിവരാണ് മികച്ച സ്കോറിൽ എത്തിച്ചത്.

കോളിൻ മൺറോ മാൻ ഓഫ് ദി മാച്ച് നേടിയപ്പോൾ ആദ്യ മത്സരത്തിലും നിർണായമായ മൂന്നാം മത്സരത്തിലും തകർപ്പൻ പ്രകടനം കാഴ്‌ച്ച വെച്ച സെയ്ഫെർട്ടാണ് മാൻ ഓഫ് ദി സീരീസ് .

https://twitter.com/Ananth_offl/status/1094542839260667905?s=19