Skip to content

ചരിത്രം ഇതാദ്യം ; ഇന്ത്യൻ പരാജയത്തിന് പ്രത്യേകതകളേറെ

ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിലെ പരാജയത്തോടെ ഇന്ത്യയുടെ ന്യൂസിലാൻഡ് പര്യടനത്തിന് വിരാമമായിരിക്കുകയാണ് . ആവേശപോരാട്ടത്തിനൊടുവിൽ നാല് റൺസിനാണ് ഇന്ത്യയെ കിവികൾ തകർത്തത് . വിജയത്തോടെ പരമ്പര ന്യൂസിലാൻഡ് സ്വന്തമാക്കിയിരുന്നു .

ചരിത്രത്തിൽ ഇതാദ്യമായാണ് മൂന്ന് മത്സരങ്ങളുടെ ട്വന്റി20 പരമ്പരയിൽ ഇന്ത്യ പരാജയപെടുന്നത്. ഇതിനുമുൻപ് നടന്ന ഒമ്പതിൽ ഒമ്പത് പരമ്പരയും വിജയിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു .ഈ പരമ്പരകളിൽ എല്ലാം തന്നെ അവസാന മത്സരത്തിൽ വിജയിക്കാനും ഇന്ത്യയ്ക്ക് സാധിച്ചു .

ന്യൂസിലാൻഡിനെതിരായ 11 ടി20 മത്സരങ്ങളിൽ ഇന്ത്യയുടെ പതിനൊന്നാം പരാജയമാണിത് . 2017 ന് ശേഷം ഇതാദ്യമായാണ് ഇന്ത്യ ഒരു ട്വന്റി20 പരമ്പര പരാജയപെടുന്നത് . 2017 ന് ശേഷം കളിച്ച 10 പരമ്പര/ടൂർണമെന്റുകളിലും വിജയം ഇന്ത്യയ്ക്കായിരുന്നു .