Skip to content

അവസാന അഞ്ച് ആഷസ് പരമ്പരകളിൽ നടന്നത് 

2017 ആഷസ് പരമ്പരയിലെ ആദ്യ പന്തെറിയാൻ വെറും 9 മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ കഴിഞ്ഞ അഞ്ചു തവണ നടന്ന ആഷസ് പോരാട്ടങ്ങളും അതിലെ വിജയികളെയും പരിചയപ്പെടാം. 

2009 ആഷസ് 

ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ഓൾ റൗണ്ടർ ആയ ഫ്ലിന്റോഫിന്റെ അവസാന ആഷസ് പരമ്പര. 2007ലേ 5-0 എന്ന നാണക്കേടിന് മറുപടി നൽകാൻ ഇംഗ്ലണ്ട് ടീമിന് സ്വന്തം നാട്ടിൽ അവസരം ലഭിച്ച ആഷസ്. പരമ്പരയിൽ ഇംഗ്ലണ്ട് 2-1 നു ആഷസ് തിരിച്ചു പിടിച്ചു. ആൻഡ്രു സ്‌ട്രോസ് ആയിരുന്നു ഇംഗ്ലണ്ട് ടീമിന്റെ വിജയ നായകൻ. 474 റൺസ് നേടിയ ക്യാപ്റ്റൻ സ്‌ട്രോസ് തന്നെയാണ് പരമ്പരയിലെ താരവും. ഓസ്‌ട്രേലിയൻ ടീമിലെ മികച്ച താരമായി ക്ലാർക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഓസ്ട്രേലിയയുടെ തന്നെ ബെൻ ഹിൽഫെൻഹോസ് 22 വിക്കറ്റ് നേടി പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബോളറായി 
2010 ആഷസ് 

2009ലേ തോൽവിക്ക് മറുപടി നൽകാൻ സ്വന്തം മണ്ണിലിറങ്ങിയ ഓസ്ട്രേലിയക്ക് അപ്പാടെ അടി തെറ്റിയ ആഷസ് പരമ്പരയായിരുന്നു 2010 സീരീസ്. 3-1നാണ് ഓസ്ട്രേലിയ സ്‌ട്രോസ് നായകനായ ഇംഗ്ലണ്ട് ടീമിനോട് അടിയറവ് പറഞ്ഞത്. റിക്കി പോണ്ടിങ് ക്യാപ്റ്റനായ അവസാന ടെസ്റ്റ് പരമ്പരയും ആഷസ് പരമ്പരയും കൂടി ആയിരുന്നു 2010ലേ ആഷസ്. 766 റൺസ് നേടി കുക്ക് മാൻ ഓഫ് ദി സീരീസ് ആയപ്പോൾ 24 വിക്കറ്റ് നേടിയ ആൻഡേഴ്സൺ പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബോളറായി 
2013 ആഷസ് 

2013ൽ ഇംഗ്ലണ്ടിൽ നടന്ന പരമ്പരയിൽ ഓസ്ട്രേലിയ വീണ്ടും നാണംക്കെട്ടു. ഇത്തവണ ഒരു മത്സരം പോലും ജയിക്കാനാവാതെ 3-0ത്തിനാണ് ഓസ്‌ട്രേലിയ മടങ്ങിയത്. കുക്ക് ആയിരുന്നു ഇംഗ്ലണ്ട് ടീമിന്റെ ക്യാപ്റ്റൻ. 512 റൺസ് നേടി ബെൽ മാൻ ഓഫ് ദി സീരീസ് ആയപ്പോൾ 26 വിക്കറ്റ് നേടി സ്വാന്ന് സീരിസിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബോളറായി. 

2013-14 ആഷസ് 

2013-14 ഓസ്ട്രേലിയയിൽ നടന്ന പരമ്പര ആരും മറന്നു കാണാൻ വഴിയില്ല. മിച്ചൽ ജോൺസന്റെ തീ പാറും പന്തുകൾക്ക് മുൻപിൽ മറുപടി ഇല്ലാതെ ഇംഗ്ലണ്ട് ടീം സമ്പൂർണ പരാജയം വാങ്ങി മടങ്ങുന്ന കാഴ്ച ആണ് ആ പരമ്പരയിൽ കണ്ടത്. 5-0 ത്തിനായിരുന്നു ഓസ്‌ട്രേലിയൻ ജയം. 37 വിക്കറ്റുകൾ നേടിയ ജോൺസൺ തന്നെ ആയിരുന്നു പരമ്പരയിൽ താരം. 523 റൺസ് നേടി ഡേവിഡ് വാർണർ ടോപ് സ്‌കോറർ ആയി 

2015 ആഷസ് 

2015 ൽ ഇംഗ്ലണ്ടിൽ നടന്ന പരമ്പരയിൽ ഇംഗ്ലണ്ട് 3-2 നു വീണ്ടും ആഷസ് തിരിച്ചു പിടിച്ചു കുക്കിന്റെ കിഴിൽ ഇംഗ്ലീഷ് ടീമിന്റെ രണ്ടാം ആഷസ് ജയം. പരമ്പരയിൽ 508 റൺസ് നേടി സ്റ്റീവ് സ്മിത്ത് ടോപ് സ്‌കോറർ ആയപ്പോൾ മാൻ ഓഫ് ദി സീരീസ് ഇംഗ്ലണ്ട് താരം ജോ റൂട്ടിന് ലഭിച്ചു 21 വിക്കറ്റ് നേടിയ ബ്രോഡ് ആയിരുന്നു ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരം.