Skip to content

കോഹ്ലി സച്ചിന്റെ റെക്കോർഡ് തകർക്കും എന്നാൽ ഒരിക്കലും സച്ചിനുമായി താരതമ്യം ചെയ്യാൻ കഴിയില്ല : അക്തർ

സച്ചിന്റെ 100 ഇന്റർനാഷണൽ സെഞ്ചുറി എന്ന റെക്കോർഡ് തകർക്കാൻ കോഹ്ലിക്ക് മാത്രമേ കഴിയൂ എന്ന് ഷോഹൈബ് അക്തർ . ശ്രിലങ്കക്കെതിരെ ആദ്യ ടെസ്റ്റിൽ സെഞ്ചുറി നേടിയ കോഹ്ലി തന്റെ 50 ആം ഇന്റർനാഷണൽ സെഞ്ചുറി നേടിയിരുന്നു . 

44 ആം വയസ്സു വരെ കോഹ്‌ലിക്ക് ക്രിക്കറ്റ് കളിക്കാനാകും എന്നു അക്തർ പറഞ്ഞു . മൂന്നു ഫോമാറ്റിലും മികച്ച പ്രകടനം കാഴ്ച വെക്കുന്ന കോഹ്ലി ഏകദിനത്തിൽ പോണ്ടിങ്ങിന്റെ റെക്കോര്ഡ് തകർത്ത് 32 സെഞ്ചുറി നേടിയിരുന്നു സച്ചിൻ മാത്രമാണ്‌ ഏകദിന സെഞ്ചുറിയിൽ കോഹ്ലിക്ക് മുൻപിൽ . 

“കോഹ്‌ലിക്ക് ഇപ്പോൾ 50 സെഞ്ചുറി ഉണ്ട് . ഇതേ ഫോമിൽ കരിയറിൽ കളിച്ചാൽ കോഹ്ലിക്ക് 120 സെഞ്ചുറിയിൽ അധികം നേടാനാകും . മിസ്ബാഹ്ക്കു 43 വയസ്സു വരെ കളിക്കാനാകുമെങ്കിൽ കോഹ്ലി 44 വയസ്സു വരെ ഇതേ ഫോമിൽ കളിക്കാനാകും ” അക്തർ പറഞ്ഞു  . 



കോഹ്‌ലി 120 സെഞ്ചുറി നേടിയാലും സച്ചിനുമായി താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നും . സച്ചിൻ എക്കാലത്തെയും മികച്ച ബാറ്റ്സ്മാൻ ആണ് കോഹ്ലി ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച ബാറ്സ്മാനും ആണെന്നും അക്തർ പറഞ്ഞു .