Skip to content

കോഹ്ലിയുടെയും ധോണിയുടെയും ഈ റെക്കോർഡുകൾ ഇനി പഴങ്കഥ ; ഹിറ്റ്‌മാന്റെ റെക്കോർഡ് വേട്ട

നിരവധി റെക്കോർഡുകളാണ് ന്യൂസിലാൻഡിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ നിലവിലെ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ രോഹിത് ശർമ നേടിയത് . മത്സരത്തിൽ 29 പന്തിൽ 50 റൺസ് നേടി പുറത്തായ രോഹിത് ശർമ നാല് സിക്സും മൂന്ന് ഫോറും അടിച്ചുകൂട്ടിയിരുന്നു . മത്സരത്തോടെ അന്താരാഷ്ട്ര ടി20യിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്സ്മാനായി മാറിയ രോഹിത് ശർമ അന്താരാഷ്ട്ര ട്വന്റി20യിൽ 100 സിക്സ് നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റ്സ്മാനെന്ന ചരിത്രനേട്ടവും സ്വന്തമാക്കി . മാർട്ടിൻ ഗപ്റ്റിലിനെ മറികടന്നാണ് രോഹിത് ശർമ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്സ്മാനായി മാറിയത് .ഇതോടൊപ്പം തന്നെ മത്സരത്തിലെ പ്രകടനത്തോടെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും വിക്കറ്റ്കീപ്പർ എം എസ് ധോണിയുടെയും ചില റെക്കോർഡുകൾ കൂടെ രോഹിത് ശർമ മറികടന്നു അവ ഏതൊക്കെയെന്ന് നോക്കാം .

അന്താരാഷ്ട്ര ട്വന്റി20 നൂറ് സിക്സുകൾ നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റ്സ്മാനായി രോഹിത് ശർമ

അന്താരാഷ്ട്ര ട്വന്റി20 ഏറ്റവും കൂടുതൽ ഫിഫ്റ്റി+ സ്കോർ

മത്സരത്തിനുമുൻപ് വരെ അന്താരാഷ്ട്ര ട്വന്റി20യിൽ ഏറ്റവും കൂടുതൽ 50+ സ്കോർ നേടിയ ബാറ്റ്സ്മാനെന്ന നേട്ടത്തിൽ 19 തവണ 50ൽ കൂടുതൽ റൺസ് ഒപ്പത്തിനൊപ്പമായിരുന്നു വിരാട് കോഹ്ലിയും രോഹിത് ശർമ്മയും . എന്നാൽ മത്സരത്തിൽ 29 പന്തിൽ ഫിഫ്റ്റി നേടിയതോടെ അന്താരാഷ്ട്ര ട്വന്റി20യിൽ രോഹിത് ശർമ്മയുടെ 50+ സ്കോറുകളുടെ എണ്ണം ഇരുപതായിമാറി .

രോഹിത് ശർമയുടെ പതിനാറാം അന്താരാഷ്ട്ര ടി20 ഫിഫ്റ്റിയായിരുന്നു ഇന്ന് പിറന്നത് ഇത് കൂടാതെ നാല് സെഞ്ചുറികൾ കൂടി താരം നേടിയിട്ടുണ്ട് . മറുഭാഗത്ത് സെഞ്ചുറി ഇതുവരെ നേടാൻ സാധിച്ചിട്ടില്ലെങ്കിലും 19 ഫിഫ്റ്റി വിരാട് കോഹ്ലി നേടിയിട്ടുണ്ട് .

മത്സരത്തോടെ അന്താരാഷ്ട്ര ടി20യിൽ ഏറ്റവും കൂടുതൽ ക്യാച്ച് നേടുന്ന രണ്ടാമത്തെ ഫിൽഡറെന്ന റെക്കോർഡും രോഹിത് ശർമ നേടി . മത്സരത്തോടെ 34 ക്യാച്ചുകൾ നേടിയ രോഹിത് ശർമ 33 ക്യാച്ച് നേടിയ വിരാട് കോഹ്ലിയെയാണ് മറികടന്നത് . 42 ക്യാച്ച് നേടിയ സുരേഷ് റെയ്‌നയാണ് ഇരുവർക്കും മുൻപിലുള്ളത് .

ട്വന്റി20 റൺവേട്ടയിൽ ഇനി ഒന്നാമൻ രോഹിത് ശർമ

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടിയ ഇന്ത്യൻ ബാറ്റ്സ്മാൻ

മത്സരത്തിൽ നാല് തകർപ്പൻ സിക്സ് രോഹിത് ശർമ്മയുടെ ബാറ്റിൽ നിന്നും പിറന്നിരുന്നു . ഇതോടെ 348 സിക്സ് നേടിയ ധോണിയെ മറികടന്ന് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ഇന്ത്യൻ ബാറ്റ്സ്മാനെന്ന ചരിത്രറെക്കോർഡ് റെക്കോർഡ് ഹിറ്റ്മാൻ സ്വന്തമാക്കി . 264 സിക്സ് നേടിയ സച്ചിൻ ടെണ്ടുൽക്കറാണ് മൂന്നാം സ്ഥാനത്ത് .