Skip to content

അന്താരാഷ്ട്ര ടി20യിൽ നൂറ് സിക്സ് നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റ്സ്മാനായി രോഹിത് ശർമ

ന്യൂസിലാൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ ചരിത്രറെക്കോർഡ് സ്വന്തമാക്കി ഹിറ്റ്മാൻ . മത്സരത്തിൽ 29 പന്തിൽ നിന്നും 50 റൺസ് നേടി പുറത്തായ രോഹിത് ശർമ നാല് സിക്സുകൾ പറത്തിയിരുന്നു . ഇതോടെ അന്താരാഷ്ട്ര ട്വന്റി20യിൽ 100 സിക്സ് നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റ്സ്മാനെന്ന ചരിത്രനേട്ടം ഹിറ്റ്മാൻ സ്വന്തം പേരിലാക്കി . ക്രിസ് ഗെയ്ൽ, മാർട്ടിൻ ഗപ്റ്റിൽ എന്നിവരാണ് രോഹിത് ശർമയ്ക്ക് മുൻപ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത് .മത്സരത്തോടെ ടി20 ഫോർമാറ്റിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര റൺസ് നേടുന്ന ബാറ്റ്സ്മാനെന്ന നേട്ടവും രോഹിത് ശർമ സ്വന്തമാക്കിയിരുന്നു .

84 ഇന്നിങ്‌സിൽ നിന്നും ഈ നേട്ടം സ്വന്തമാക്കി ഹിറ്റ്മാൻ 204 ഫോറും ഈ ഫോർമാറ്റിൽ നേടിയിട്ടുണ്ട് . 103 സിക്സ് വീതം നേടിയ വെസ്റ്റിൻഡീസ് ബാറ്റ്സ്മാൻ ക്രിസ് ഗെയ്ൽ, മാർട്ടിൻ ഗപ്റ്റിൽ എന്നിവരാണ് ഏറ്റവും കൂടുതൽ സിക്സ് നേടിയവരുടെ പട്ടികയിൽ രോഹിത് ശർമ്മയ്ക്ക് മുൻപിലുള്ളത്. അടുത്ത മത്സരത്തിൽ ഈ റെക്കോർഡും ഹിറ്റ്‌മാൻ സ്വന്തം പേരിലാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ .

അന്താരാഷ്ട്ര ട്വന്റി20യിൽ ഏറ്റവും കൂടുതൽ ഫിഫ്റ്റി നേടുന്ന ബാറ്റ്സ്മാനെന്ന റെക്കോർഡിൽ വിരാട് കോഹ്ലിയെയും രോഹിത് ശർമ മറികടന്നു .

അന്താരാഷ്ട്ര ടി20യിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ ബാറ്റ്സ്മാന്മാർ

ക്രിസ് ഗെയ്ൽ – 52 ഇന്നിങ്‌സ് – 103 സിക്സ്

മാർട്ടിൻ ഗപ്റ്റിൽ – 74 ഇന്നിങ്‌സ് – 103 സിക്സ്

രോഹിത് ശർമ – 84 ഇന്നിങ്‌സ് – 102 സിക്സ്

ബ്രണ്ടൻ മക്കല്ലം – 70 ഇന്നിങ്‌സ് – 91 സിക്സ്

കോളിൻ മൺറോ – 48 ഇന്നിങ്‌സ് – 87 സിക്സ്

മത്സരത്തിൽ ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം ഇന്ത്യ സ്വന്തമാക്കി . ന്യൂസിലാൻഡ് ഉയർത്തിയ 159 റൺസിന്റെ വിജയലക്ഷ്യം 18.5 ഓവറിൽ ഇന്ത്യ മറികടന്നു . രോഹിട് ശർമയെ കൂടാതെ 28 പന്തിൽ 40 റൺസ് നേടിയ റിഷാബ് പന്തും തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചു . നാലോവറിൽ 28 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ക്രൂനാൽ പാണ്ഡ്യയാണ് മാൻ ഓഫ് ദി മാച്ച് .