Skip to content

ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ സൗത്താഫ്രിക്കൻ താരമായി ക്രിസ് മോറിസ്

പാകിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തോടെ ക്രിസ് മോറിസ് നേടിയത് അപൂർവ്വ റെക്കോർഡ് . മത്സരത്തിൽ 27 റൺസിനാണ് പാകിസ്ഥാനോട് സൗത്താഫ്രിക്ക പരാജയപെട്ടത് . ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് പരമ്പര നേരത്തെ സൗത്താഫ്രിക്ക സ്വന്തമാക്കിയിരുന്നു. പാകിസ്ഥാൻ ഉയർത്തിയ 169 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന സൗത്താഫ്രിക്കയ്ക്ക് നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ട്ടത്തിൽ 141 റൺസ് നേടാനെ സാധിച്ചുള്ളൂ . ഒരു ഘട്ടത്തിൽ 80/6 എന്ന നിലയിൽ തകർന്നടിഞ്ഞ സൗത്താഫ്രിക്കയെ 29 പന്തിൽ പുറത്താകാതെ 55 റൺസ് നേടിയ മോറിസാണ് വൻനാണകേടിൽ നിന്നും രക്ഷിച്ചത് . അഞ്ച് ഫോറും മൂന്ന് സിക്സും മോറിസിന്റെ ബാറ്റിൽ നിന്നും പിറന്നു .

ഇതോടെ ട്വന്റി20യിൽ സൗത്താഫ്രിക്കയ്ക്ക് വേണ്ടി ഏഴാം നമ്പറിൽ ഇറങ്ങി ഫിഫ്റ്റി നേടുന്ന ആദ്യ ബാറ്റ്സ്മാനെന്ന റെക്കോർഡ് മോറിസ് സ്വന്തമാക്കി .2007 ൽ ഇംഗ്ലണ്ടിനെതിരെ 43 റൺസ് നേടിയ ആൽബി മോർക്കലായിരുന്നു ഇതിനുമുൻപ് ഏഴാം നമ്പറിലോ അതിന് താഴെയോ ഇറങ്ങി ഏറ്റവും ഉയർന്ന സ്കോർ നേടിയ സൗത്താഫ്രിക്കൻ ബാറ്റ്സ്മാൻ .