Skip to content

സൂപ്പർതാരമില്ല, സർപ്രൈസ് വൈസ് ക്യാപ്റ്റൻ ; ഇന്ത്യൻ പര്യടനത്തിനുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു

ഇന്ത്യൻ ലിമിറ്റഡ് ഓവർ പര്യടനത്തിനുള്ള ഓസ്ട്രേലിയൻ ടീമിനെ ഓസ്‌ട്രേലിയ പ്രഖ്യാപിച്ചു . രണ്ട് ട്വന്റി20 മത്സരങ്ങളും അഞ്ച് ഏകദിന മത്സരങ്ങളും ഓസ്‌ട്രേലിയ കളിക്കും . പരിക്കിനെ തുടർന്ന് ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്കിനെ ടീമിൽ നിന്നും ഒഴിവാക്കി . മിച്ചൽ മാർഷിനും ടീമിൽ ഇടം നേടാൻ സാധിച്ചില്ല . ശ്രീലങ്കയ്ക്കെതിരായ രണ്ടാം മത്സരത്തിനിടെ പറ്റിയ പരിക്കാണ് സ്റ്റാർക്കിന് തിരിച്ചടിയായത്. മിച്ചൽ മാർഷിന് പുറമെ ഫാസ്റ്റ് ബൗളർ ബില്ലി സ്റ്റാൻലേക്ക്, പീറ്റർ സിഡിൽ എന്നിവരും ടീമിൽ നിന്നും പുറത്തായി.

ബിഗ് ബാഷ് ലീഗിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെയ്ക്കുന്ന കെയ്ൻ റിച്ചാർഡ്‌സൺ, നേഥൻ കോൾട്ടർനൈൽ ,ആഷ്ട്ടൻ ടെണർ എന്നിവർ ടീമിലിടം നേടി . ബിഗ് ബാഷ് ലീഗിലെ ലീഡിങ് റൺ സ്‌കോറർ കൂടിയായ ഡാർസി ഷോർട്ടും ടീമിൽ ഇടം നേടി എന്നാൽ ആദ്യ മത്സരങ്ങളിൽ ഷോൺ മാർഷിന് പകരക്കാരനെന്ന നിലയിലാണ് താരത്തെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഭാര്യയുടെ പ്രസവത്തെ തുടർന്ന് പരമ്പരയിലെ ആദ്യ മത്സരങ്ങളിൽ മാർഷിന് കളിക്കാൻ സാധിക്കില്ല .

ട്വന്റി20/ഏകദിന പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയൻ ടീം ; ആരോൺ ഫിഞ്ച് (c), പാറ്റ് കമ്മിൻസ് (vc), അലക്സ് കാരെ(vc/wk), ജേസൺ ബെഹ്റൻഡ്രോഫ്‌, നേഥൻ കോൾട്ടർനൈൽ, പീറ്റർ ഹാൻഡ്സ്കോംബ്, ഉസ്മാൻ ഖവാജ, നേഥൻ ലയൺ, ഷോൺ മാർഷ്, ഗ്ലെൻ മാക്‌സ്‌വെൽ, ജൈ റിച്ചാർഡ്‌സൺ, കെയ്ൻ റിച്ചാർഡ്സൺ, മാർക്കസ് സ്റ്റോയിനിസ്, ആഷ്ടൺ ടേണർ, ആഡം സാംപ, ഡാർസി ഷോർട്ട്

പുതിയ വൈസ് ക്യാപ്റ്റൻ

അലക്സ് കാരെയ്ക്കൊപ്പം വൈസ് ക്യാപ്റ്റനായി ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസിനെ ഓസ്‌ട്രേലിയ നിയമിച്ചു . ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ കമ്മിൻസായിരുന്നു മാൻ ഓഫ് ദി സീരീസ് .

ഫെബ്രുവരി 24 നാണ് ട്വന്റി20 പരമ്പര ആരംഭിക്കുന്നത് . ഫെബ്രുവരി 24 ന് വിശാഖപട്ടണത്തും 27 ന് ബാംഗ്ലൂരിലുമാണ് മത്സരങ്ങൾ നടക്കുക . മാർച്ച് രണ്ടിന് ഹൈദരാബാദിലാണ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം .