Skip to content

ആദ്യ ട്വന്റി20 ; ഇന്ത്യയ്ക്കെതിരെ ന്യൂസിലാൻഡിന് കൂറ്റൻ സ്കോർ

ഇന്ത്യക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡിന് കൂറ്റൻ സ്കോർ .നിശ്ചിത 20 ഓവറിൽ ന്യൂസിലാൻഡ് ആറ് വിക്കറ്റ് നഷ്ട്ടത്തിൽ 219 റൺസ് നേടി. 43 പന്തിൽ 84 റൺസ് നേടിയ ടിം സിഫെർട്ട്, 20 പന്തിൽ 34 റൺസ് നേടിയ കോളിൻ മൺറോ, 22 പന്തിൽ 34 റൺസ് നേടിയ ക്യാപ്റ്റൻ കെയ്ൻ വില്യംസൺ, 14 പന്തിൽ 23 റൺസ് നേടിയ റോസ് ടെയ്ലർ, ഏഴ് പന്തിൽ 20 റൺസ് നേടിയ സ്കോട്ട് കുഗ്ഗ്ലെജിൻ എന്നിവരുടെ തകർപ്പൻ പ്രകടനമാണ് കിവികൾക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്.

https://twitter.com/ICC/status/1093066318260011008?s=19

ഇന്ത്യയ്ക്ക് വേണ്ടി ഹർദിക് പാണ്ഡ്യ രണ്ട് വിക്കറ്റും, ഭുവനേശ്വർ കുമാർ, ഖലീൽ അഹമ്മദ്, ക്രൂനാൽ പാണ്ഡ്യ, യുസ്‌വേന്ദ്ര ചഹാൽ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി .