Skip to content

ആ അപൂർവ്വ നേട്ടത്തിൽ ഇനി ഹർദിക് പാണ്ഡ്യയും ക്രൂനാൽ പാണ്ഡ്യയും

വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ ഇലവനിൽ ഇടം നേടിയതോടെ ഹർദിക് പാണ്ഡ്യയും ക്രൂനാൽ പാണ്ഡ്യയും സ്വന്തമാക്കിയത് അപൂർവ്വ നേട്ടം . ഇന്ത്യയ്ക്കായി ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഒരേ മത്സരത്തിൽ കളിക്കുന്ന മൂന്നാമത്തെ സഹോദരന്മാരാണ് ഹർദിക്കും ക്രൂനാലും . മോഹിന്ദർ അമർനാഥ്- സുരീന്ദർ അമർനാഥ് എന്നിവരാണ് ഇന്ത്യയ്ക്കായി ആദ്യമായി ഒരു മത്സരത്തിൽ കളിച്ച സഹോദരന്മാർ . ഇരുവരും മൂന്ന് ഏകദിന മത്സരങ്ങളിൽ ഒരുമിച്ച് കളിച്ചു. ഇർഫാൻ പത്താനും യൂസഫ് പത്താനുമാണ് ഇവർക്ക് ശേഷം ഈ അപൂർവ്വ നേട്ടം സ്വന്തമാക്കിയത് . എട്ട് ഏകദിന മത്സരങ്ങളിലും എട്ട് ട്വന്റി20 മത്സരങ്ങളിലും ഇരുവരും ഇന്ത്യയ്ക്ക് വേണ്ടി ഒരുമിച്ച് കളിച്ചിട്ടുണ്ട് . 2016 ലാണ് ഹർദിക് പാണ്ഡ്യ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചത് . ക്രൂനാൽ പാണ്ഡ്യയാകട്ടെ 2018 ലാണ് അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചത് .

ഇന്ത്യയ്ക്കായി ഒരുമിച്ച് കളിച്ച സഹോദരന്മാർ

മോഹിന്ദർ അമർനാഥ്, സുരീന്ദർ അമർനാഥ് – മൂന്ന് ഏകദിനം

ഇർഫാൻ പത്താൻ, യൂസഫ് പത്താൻ – എട്ട് ഏകദിനം, എട്ട് ട്വന്റി20

ഹർദിക് പാണ്ഡ്യ, ക്രൂനാൽ പാണ്ഡ്യ *