Skip to content

സാക്ഷാൽ ഷെയ്ൻ വോണിന്റെ റെക്കോർഡ് മറികടന്ന് മിച്ചൽ സ്റ്റാർക്ക്

വിമർശകർക്കുള്ള ശക്തമായ മറുപടിയായിരുന്നു ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിലെ മിച്ചൽ സ്റ്റാർക്കിന്റെ പ്രകടനം. ആദ്യ ഇന്നിങ്‌സിൽ 54 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ സ്റ്റാർക്ക് രണ്ടാം ഇന്നിങ്‌സിൽ 46 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു ഇത് ആറാം തവണയാണ് ടെസ്റ്റിൽ ശ്രീലങ്കയ്ക്കെതിരെ സ്റ്റാർക്ക് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത് . ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ ശ്രീലങ്കയ്ക്കെതിരെ ഏറ്റവും കൂടുതൽ തവണ അഞ്ച് വിക്കറ്റ് നേടുന്ന ബൗളറെന്ന നേട്ടം സ്റ്റാർക്ക് സ്വന്തമാക്കി.

https://twitter.com/cricketcomau/status/1092330511043768321?s=19

അഞ്ച് തവണ ശ്രീലങ്കയ്ക്കെതിരെ ഈ നേട്ടം സ്വന്തമാക്കിയ ഷെയ്ൻ വോൺ, ജുനൈദ് ഖാൻ, യാസിർ ഷാ എന്നിവരെയാണ് സ്റ്റാർക്ക് മത്സരത്തോടെ മറികടന്നത്.