Skip to content

ഇന്നിങ്സിൽ ഒരു താരം പോലും അർദ്ധ സെഞ്ചുറി പിന്നിട്ടില്ല , പക്ഷെ ടീം സ്‌കോർ 250 ന് മുകളിൽ ! ; ക്രിക്കറ്റിലെ ചില അപൂർവ മത്സരങ്ങളെ കുറിച്ചറിയാം

ക്രിക്കറ്റിന്റെ ഏതൊരു ഫോർമാറ്റിലായാലും ടീം സ്‌കോർ 200 പിന്നിട്ടിട്ടുണ്ടെങ്കിൽ ടീമിലെ ഏതെങ്കിലും ഒരു താരം അർദ്ധ സെഞ്ചുറി നേടിയിട്ടുണ്ടാകുമെന്ന് ഉറപ്പിക്കാനാകും . എന്നാൽ ഏകദിനത്തിൽ ടീം സ്‌കോർ 250 കടന്നിട്ട് ഒരാൾ പോലും അർദ്ധ സെഞ്ചുറി നേടാത്ത ചില മത്സരങ്ങളെ കുറിച്ചറിയാം …

1. 2006 ലെ ശ്രീലങ്കയെക്കെതിരായ ഇംഗ്ലണ്ടിന്റെ ഇന്നിംഗ്‌സാണ് വ്യക്തിഗത സെഞ്ചുറിയില്ലാതെ ഏറ്റവും റൺസുകൾ പിറന്ന ഇന്നിംഗ്സ് . ഒരാൾ പോലും അർദ്ധ സെഞ്ചുറി നേടാത്ത മത്സരത്തിൽ ഇംഗ്ലണ്ട് 285 റൺസാണ് നേടിയത് . 45 റൺസ് നേടിയ സ്ട്രോസാണ് ടോപ്പ് സ്‌കോറർ . ആ മത്സരത്തിൽ ശ്രീലങ്കയോട് 33 റൺസിന് പരാജയപ്പെടുകയും ചെയ്തു .

2. 2005 ൽ പെർത്തിൽ വെച്ച് നടന്ന പാകിസ്ഥാൻ – വെസ്റ്റ് ഇൻഡീസ് മത്സരവും ഇതിൽ ഉൾപ്പെടും . ആദ്യം ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇൻഡീസ് ലാറയുടെ വെടിക്കെട്ട് ഇന്നിങ്‌സ് ( 156 ) മികവിൽ 50 ഓവറിൽ 339 റൺസ് നേടുകയായിരുന്നു . മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാൻ 281 റൺസ് മാത്രമേ നേടാനായുള്ളൂ . യൂസഫ് നേടിയ 45 റൺസായിരുന്നു ഈ ഇന്നിങ്സിലും ഉയർന്ന സ്‌കോർ