Skip to content

കന്നി ടെസ്റ്റ് സെഞ്ചുറി ഫിലിപ്പ് ഹ്യൂഗ്സിന് സമർപ്പിച്ച് ട്രാവിസ് ഹെഡ്

ശ്രീലങ്കയ്ക്കെതിരെ നേടിയ തന്റെ ടെസ്റ്റ് കരിയറിലെ ആദ്യ സെഞ്ചുറി നിര്യാതനായ മുൻ ഓസ്‌ട്രേലിയൻ ഓപ്പണർ ഫിലിപ്പ് ഹ്യൂഗ്സിന് സമർപ്പിച്ച് വൈസ് ക്യാപ്റ്റൻ ട്രാവിസ് ഹെഡ് . സൗത്ത് ഓസ്‌ട്രേലിയ്ക്ക് വേണ്ടി ട്രാവിസ് ഹെഡും ഫിലിപ്പ് ഹ്യൂഗ്‌സും ഒരുമിച്ച് കളിച്ചിരുന്നു . ഹെഡിന്റെ മെന്റർ കൂടിയായിരുന്നു നിര്യാതനായ ഫിലിപ്പ് ഹ്യൂഗ്സ് . എട്ട് മത്സരങ്ങൾക്ക് ശേഷമാണ് ഹെഡ് തന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറി നേടിയിരിക്കുന്നത് . ഇതിനുമുൻപ് നാല് ഫിഫ്റ്റി താരം നേടിയിരുന്നുവെങ്കിലും മൂന്നക്ക സ്കോർ കണ്ടെത്താൻ സാധിച്ചിരുന്നില്ല .

https://twitter.com/cricketcomau/status/1091198727392378880?s=19

ട്രാവിസ് ഹെഡിന്റെയും ജോ ബേൺസിന്റെയും സെഞ്ചുറി മികവിൽ ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ കൂറ്റൻ സ്കോറിലേക്ക് കുതിക്കുകയാണ് ഓസ്ട്രേലിയ . ഒന്നാം ദിനം അബവസാനിക്കുമ്പോൾ നാല് വിക്കറ്റ് നഷ്ട്ടത്തിൽ 384 റൺസ് നേടിയിട്ടുണ്ട് . 172 റൺസ് നേടിയ ബേൺസും 25 റൺസ് നേടിയ കർട്ടിസ് പാറ്റേഴ്സണുമാണ് ക്രീസിലുള്ളത്. 204 പന്തിൽ 21 ഫോറും ഒരു സിക്സുമടക്കം 161 റൺസ് നേടിയ ഹെഡ് നാലാം വിക്കറ്റിൽ ബേൺസിനൊപ്പം ചേർന്ന് 308 റൺസ് കൂട്ടിച്ചേർത്തിരുന്നു.