Skip to content

ആ നേട്ടത്തിൽ വീരേന്ദർ സെവാഗിനെ മറികടന്ന് രോഹിത് ശർമ

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ വീരേന്ദർ സെവാഗിനെ മറികടന്ന് ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ . മത്സരത്തിൽ 77 പന്തിൽ നിന്നും 62 റൺസ് നേടിയ ഹിറ്റ്മാൻ മൂന്ന് ഫോറും രണ്ട് സിക്സും നേടി . ഇതോടെ ഏകദിനത്തിൽ ന്യൂസിലാൻഡിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ഇന്ത്യൻ ബാറ്റ്സ്മാനെന്ന നേട്ടം രോഹിത് ശർമ സ്വന്തമാക്കി . ഇതുവരെ 18 സിക്സ് ന്യൂസിലാൻഡിൽ രോഹിത് ശർമ നേടിയിട്ടുണ്ട് . 16 സിക്സുകളാണ് മുൻ താരം വീരേന്ദർ സെവാഗ് ന്യൂസിലാൻഡിൽ നേടിയിരുന്നത്.

മത്സരത്തോടെ ഇന്ത്യയ്ക്ക് വേണ്ടി ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ബാറ്റ്സ്മാനെന്ന റെക്കോർഡിൽ മഹേന്ദ്ര സിങ് ധോണിയ്ക്കൊപ്പം രോഹിത് ശർമയെത്തി . 215 സിക്സുകൾ ഇരുവരും ഇന്ത്യക്കായി ഏകദിനത്തിൽ നേടിയിട്ടുണ്ട് .