Skip to content

ഇനി റായുഡുവിന് ബൗൾ ചെയ്യാൻ കഴിയില്ല ; വിലക്ക് ഏർപ്പെടുത്തി ഐസിസി

സംശയാസ്പദമായ ബൗളിങ് ആക്ഷനെ തുടർന്ന് ഇന്ത്യൻ താരം അമ്പാട്ടി റായുഡുവിനെ ഐസിസി അന്താരാഷ്ട്ര മത്സരങ്ങളിൽ പന്തെറിയുന്നതിൽ നിന്നും വിലക്കി . സിഡ്നിയിൽ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനിടെയാണ് റായുഡുവിന്റെ ബൗളിംഗ് ആക്ഷൻ റിപ്പോർട്ട് ചെയ്യപ്പെട്ടത് . തുടർന്ന് പതിനാല് ദിവസത്തിനുള്ളിൽ തുടർപരിശോധനയ്ക്ക് വിധേയനാകണമെന്ന് ഐസിസി താരത്തോട് ആവശ്യപെട്ടിരുന്നു . എന്നാൽ പതിനാല് ദിവസത്തിന് ശേഷവും ബൗളിംഗ് പരിശോധനയ്ക്ക് വിധേയനാകത്തിനെ തുടർന്നാണ് ബൗളിങ്ങിൽ നിന്നും വിലക്കികൊണ്ടുള്ള തീരുമാനം ഐസിസി പുറത്തുവിട്ടത്. വീണ്ടും പരിശോധനയ്ക്ക് വിധേയനായി ആക്ഷൻ നിയമപരമെന്ന് തെളിയിച്ചാൽ മാത്രമേ റായുഡുവിന് ഇനി അന്താരാഷ്ട്ര മത്സരങ്ങളിൽ പന്തെറിയാൻ സാധിക്കൂ .

https://twitter.com/ICC/status/1089795913617367042?s=19

എന്നാൽ ബിസിസിഐയുടെ കീഴിലുള്ള ആഭ്യന്തര മത്സരങ്ങളിൽ ബൗൾ ചെയ്യാൻ റായുഡുവിന് സാധിക്കും .