Skip to content

മൂന്നാം ഏകദിനത്തിലും വിജയം ; പരമ്പര സ്വന്തമാക്കി കോഹ്ലി പട

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലും ഇന്ത്യയ്ക്ക് വിജയം . ബേ ഓവലിൽ നേടിയ ഏഴ് വിക്കറ്റിന്റെ വിജയത്തോടെ രണ്ട് മത്സരങ്ങൾ കൂടെ ബാക്കിനിൽക്കെ പരമ്പര 3- 0 ന് ഇന്ത്യ സ്വന്തമാക്കി. മത്സരത്തിൽ ന്യൂസിലാൻഡ് ഉയർത്തിയ 244 റൺസിന്റെ വിജയലക്ഷ്യം 43 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ ഇന്ത്യ മറികടന്നു . ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും വൈസ് ക്യാപ്റ്റൻ രോഹിത് ശർമയുടെയും തകർപ്പൻ ഫിഫ്റ്റിയാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത് . രോഹിത് ശർമ 77 പന്തിൽ 62 ഉം കോഹ്ലി 74 പന്തിൽ 60 ഉം റൺസ് നേടി . ധവാൻ 28 റൺസ് നേടി പുറത്തായപ്പോൾ റായുഡു 42 പന്തിൽ 40 ഉം ദിനേശ് കാർത്തിക് 38 പന്തിൽ 38 ഉം റൺസ് നേടി പുറത്താകാതെ നിന്നു .

കിവികൾക്ക് വേണ്ടി ട്രെന്റ് ബൗൾട്ട് രണ്ടും സാഡ്നർ ഒരു വിക്കറ്റും വീഴ്ത്തി . നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡിനെ 93 റൺസ് നേടിയ റോസ് ടെയ്ലറാണ് ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത് . ഇന്ത്യയ്ക്ക് വേണ്ടി ഷാമി മൂന്നും ഭുവനേശ്വർ കുമാർ, ഹർദിക് പാണ്ഡ്യ, ചഹാൽ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി .