Skip to content

തിരിച്ചുവരവിൽ ഹർദിക് പാണ്ഡ്യയുടെ തകർപ്പൻ ക്യാച്ച് ; വീഡിയോ കാണാം

ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച് ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യ . മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡിനെതിരെ പത്തോവറിൽ 45 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ പാണ്ഡ്യ അവിശ്വസനീയ ക്യാച്ചിലൂടെ ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണെ പുറത്താക്കുകയും ചെയ്തു . മത്സരത്തിൽ ചഹാൽ എറിഞ്ഞ പതിനാറാം ഓവറിലെ രണ്ടാം പന്തിലാണ് ഈ തകർപ്പൻ ക്യാച്ച് പിറന്നത്. ക്രീസ് വിട്ട് വെളിയിൽ വന്ന് ചഹാലിനെ ഫ്ലിക്ക് ചെയ്യാൻ ശ്രമിച്ച വില്യംസണ് ടൈമിങ് പിഴക്കുകയും മിഡ് വിക്കറ്റ് ഫീൽഡറായ തന്റെ ഇടതുവശത്തേക്ക് ഉയർന്ന പന്ത് ഡൈവ് ചെയ്ത് ഹർദിക് പാണ്ഡ്യ കൈപിടിയിലൊതുക്കുകയും ചെയ്തു . ഇന്ത്യൻ ടീമിലെ പാണ്ഡ്യയുടെ സ്ഥാനം എത്രത്തോളം നിർണായകമാണെന്ന് തെളിയിക്കുന്ന ക്യാച്ച് കൂടിയായിരുന്നു അത്.