Skip to content

കിവികളെ എറിഞ്ഞുവീഴ്ത്തി ഇന്ത്യൻ ബൗളർമാർ

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡിന് ബാറ്റിങ് തകർച്ച 49 ഓവറിൽ 243 റൺസ് എടുക്കുന്നതിനിടെ ആതിഥേയർക്ക് എല്ലാ വിക്കറ്റുകളും നഷ്ടമായി . 106 പന്തിൽ 93 റൺസ് നേടിയ റോസ് ടെയ്ലറും,64 പന്തിൽ 51 റൺസ് നേടിയ വിക്കറ്റ്കീപ്പർ ടോം ലതാമും മാത്രമാണ് ന്യൂസിലാൻഡ് നിരയിൽ തിളങ്ങിയത്. ക്യാപ്റ്റൻ കെയ്ൻ വില്യംസണ് 28 റൺസ് നേടാൻ മാത്രമേ സാധിച്ചുള്ളൂ.

ഇന്ത്യയ്ക്ക് വേണ്ടി മൊഹമ്മദ് ഷാമി മൂന്നും ചഹാൽ, ഭുവനേശ്വർ കുമാർ എന്നിവർ രണ്ടും ടീമിൽ തിരിച്ചെത്തിയ ഹർദിക് പാണ്ഡ്യ പത്തോവറിൽ 45 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റും വീഴ്ത്തി. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യയ്ക്ക് ഈ മത്സരം കൂടെ വിജയിക്കാൻ സാധിച്ചാൽ പരമ്പര സ്വന്തമാക്കാം .