Skip to content

ഏകദിന ചരിത്രത്തിൽ ആദ്യമായി ആ നേട്ടം സ്വന്തമാക്കി ഇന്ത്യ

കിവികൾക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലെ എട്ട് വിക്കറ്റിന്റെ വിജയത്തിന് പുറകെ രണ്ടാം മത്സരത്തിലും തകർപ്പൻ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ടീം ഇന്ത്യ . ബൗളർമാരും ബാറ്റ്സ്മാന്മാരും ഒരുപോലെ തിളങ്ങിയ മത്സരത്തിൽ 90 റൺസിനായിരുന്നു ഇന്ത്യ വിജയം സ്വന്തമാക്കിയത് . ടോസ് നേടി ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് വേണ്ടി ബാറ്റിങ്ങിനിറങ്ങിയ ആറ് ബാറ്റ്സ്മാന്മാരും മികച്ച പ്രകടനം കാഴ്ച്ചവെച്ചു . ജാദവ് ഒഴികെ ബാക്കി അഞ്ച് ബാറ്റ്സ്മാന്മാരും 40 ൽ കൂടുതൽ റൺസ് നേടിയതോടെ ഒരു അപൂർവ്വനേട്ടം ഇന്ത്യൻ ടീം നേടി . ഇതാദ്യമായാണ് ഏകദിനത്തിൽ ആദ്യ അഞ്ച് ഇന്ത്യൻ ബാറ്റ്സ്മാന്മാരും 40 ൽ കൂടുതൽ റൺസ് നേടുന്നത് .

സ്കോർബോർഡ് ;

Credits ; cricbuzz

ഏകദിനത്തിൽ ഇത്‌ പത്താം തവണയാണ് ഒരു ടീമിലെ ആദ്യ അഞ്ച് ബാറ്റ്സ്മാന്മാരും 40 ൽ കൂടുതൽ റൺസ് നേടുന്നത്.