Skip to content

സെഞ്ചുറി നേടാനായില്ല രോഹിത് ശർമയ്ക്ക് നഷ്ട്ടമായത് അപൂർവ്വ റെക്കോർഡ്

ഓസ്‌ട്രേലിയക്കെതിരായ ചരിത്രവിജയത്തിന് ശേഷം ന്യൂസിലാൻഡ് പര്യടനത്തിലും തകർപ്പൻ പ്രകടനം തുടരുകയാണ് ടീം ഇന്ത്യ . പരമ്പരയിലെ ആദ്യ മത്സരത്തിൽ എട്ട് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയ ഇന്ത്യ രണ്ടാം മത്സരത്തിൽ 90 റൺസിന്റെ തകർപ്പൻ വിജയം നേടി . മത്സരത്തിൽ മികച്ച പ്രകടനമാണ് രോഹിത് ശർമ കാഴ്ച്ചവെച്ചത് . 96 പന്തിൽ ഒമ്പത് ഫോറും മൂന്ന് സിക്സുമടക്കം 87 റൺസ് രോഹിത് ശർമ നേടി. എന്നാൽ 13 റൺസ് അകലെ സെഞ്ചുറി മാത്രമല്ല മറ്റൊരു അപൂർവ്വ നേട്ടവും ഹിറ്റ്മാന് നഷ്ട്ടമായി . ഇതുവരെ സച്ചിൻ ടെണ്ടുൽക്കർ, വിരാട് കോഹ്ലി, ശിഖാർ ധവാൻ എന്നിവർ മാത്രമാണ് SENA രാജ്യങ്ങളിൽ ( സൗത്താഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, ഓസ്‌ട്രേലിയ) ഏകദിന സെഞ്ചുറികൾ നേടിയിട്ടുള്ള ഇന്ത്യൻ ബാറ്റ്സ്മാന്മാർ . ഇന്നത്തെ മത്സരത്തിൽ സെഞ്ചുറി നേടിയിരുന്നുവെങ്കിൽ ഈ റെക്കോർഡ് രോഹിത് ശർമയ്ക്ക് സ്വന്തമാക്കാൻ സാധിക്കുമായിരുന്നു .

സൗത്താഫ്രിക്കയിലും ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും സെഞ്ചുറികൾ നേടിയിട്ടുണ്ടെങ്കിലും കിവികൾക്കെതിരെ അവരുടെ നാട്ടിൽ സെഞ്ചുറി നേടുവാൻ രോഹിത് ശർമയ്ക്ക് സാധിച്ചിട്ടില്ല . എന്നിരുന്നാലും ഇനിയും പരമ്പരയിൽ മൂന്ന് മത്സരങ്ങൾ കൂടെ ശേഷിക്കെ ഈ റെക്കോർഡ് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ സ്വന്തമാക്കുമെന്ന് പ്രതീക്ഷിക്കാം .