Skip to content

മാർക്കസ് സ്റ്റോയിനിസ് ഓസ്‌ട്രേലിയൻ ടെസ്റ്റ് ടീമിൽ

ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിനുള്ള ഓസ്‌ട്രേലിയൻ ടീമിൽ ഓൾറൗണ്ടർ മാർക്കസ് സ്റ്റോയിനിസിനെയും ഉൾപെടുത്തി . ഏകദിന പരമ്പരയിലും ബിഗ് ബാഷ് ലീഗിലും തകർപ്പൻ പ്രകടനമായിരുന്നു സ്റ്റോയിനിസ് കാഴ്ച്ചവെച്ചത്. ഓൾ റൗണ്ടർ എന്ന നിലയിൽ രണ്ടാം മത്സരത്തിൽ തന്നെ സ്റ്റോയിനിസ് ടെസ്റ്റ് അരങ്ങേറ്റം കുറിച്ചേക്കും . നിലവിലെ സാഹചര്യങ്ങളിൽ ഒരു എക്സ്ട്രാ ബൗളർ ടീമിന് ആവശ്യമാണെന്നും ഈ സീസണിൽ സ്ഥിരതയാർന്ന പ്രകടനമാണ് സ്റ്റോയിനിസ് കാഴ്ച്ചവെയ്ക്കുന്നതെന്നും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും ഇന്ത്യക്കെതിരായ ഏകദിനപരമ്പരയിലും ഓൾ റൗണ്ടർ എന്ന നിലയിൽ ശക്തമായ പ്രകടനം കാഴ്ച്ചവെച്ചുവെന്നും നാഷണൽ സെലക്ടർ ട്രെവർ ഹോൻസ് പറഞ്ഞു .

ഗബ്ബയിൽ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ വിജയമാണ് ഓസ്‌ട്രേലിയ നേടിയത് . പാറ്റ് കമ്മിൻസിന്റെ തകർപ്പൻ ബൗളിങ് മികവിൽ ഒരു ഇന്നിങ്സിന്റെയും 40 റൺസിന്റെയും വമ്പൻ വിജയം സ്വന്തമാക്കി .