Skip to content

റിപ്പബ്ലിക് ദിനത്തിലെ മോശം റെക്കോർഡ് തിരുത്തി കുറിച്ച് കോഹ്ലി പട

റിപ്പബ്ലിക് ദിനത്തിൽ ന്യുസിലാന്റിനെ തിരായ രണ്ടാം ഏകദിന മൽസരത്തിനിറങ്ങിയ ഇന്ത്യ 90 റൺസിന്റെ തകർപ്പൻ ജയമാണ് സ്വന്തമാക്കിയത് . ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ റിപ്പബ്ലിക് ദിനത്തിൽ കളത്തിലിറങ്ങിയപ്പോൾ ഒരിക്കൽ പോലും ഇന്ത്യയ്ക്ക് ജയിക്കാനായിട്ടില്ല . ഇതിന് മുമ്പ് 3 തവണയാണ് റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യ കളിച്ചിട്ടുള്ളത് . 3 മത്സരത്തിലും എതിരാളി ഓസ്‌ട്രേലിയയായിരുന്നു . രണ്ട് മത്സരത്തിൽ പരാജയപ്പെട്ടപ്പോൾ ഒരു മത്സരം ഫലം കണ്ടില്ല . ഇന്നത്തെ മത്സരത്തോടെ ആ മോശം റെക്കോർഡ് കോഹ്‌ലിയും കൂട്ടരും തിരുത്തിയെഴുതിയിരിക്കുകയാണ് .

രണ്ടാം ഏകദിനത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു . മികച്ച തുടക്കമാണ് രോഹിതും ധവാനും ചേർന്ന് ഇന്ത്യയ്ക്ക് നൽകിയത് . ഇന്ത്യ ഉയർത്തിയ 325 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലാൻഡിന് 40.2 ഓവറിൽ 234 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ടമായി .

നാല് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവിന്റെ തകർപ്പൻ പ്രകടനമാണ് ന്യൂസിലാൻഡിനെ തകർത്തത് . 46 പന്തിൽ 57 റൺസ് നേടിയ ബ്രേസ്വെൽ മാത്രമാണ് ന്യൂസിലാൻഡ് നിരയിൽ തിളങ്ങിയത് . ഭുവനേശ്വർ കുമാർ, ചഹാൽ എന്നിവർ രണ്ടും കേദാർ ജാദവ്, മൊഹമ്മദ് ഷാമി എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി .

1986: Lost to Aus by 36 runs at Adelaide

2000: Lost to Aus by 136 runs at Adelaide

2015: No Result v Aus at Sydney cricket ground