Skip to content

സച്ചിന്റെയും അഫ്രീദിയിടെയും റെക്കോർഡ് തകർത്ത് പതിനാറുകാരൻ രോഹിത് പൗഡൽ

നീണ്ട 30 വർഷത്തിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ ഫിഫ്റ്റി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്റ്സ്മാനെന്ന സച്ചിന്റെ റെക്കോർഡിന് അന്ത്യം കുറിച്ച് നേപ്പാൾ ബാറ്റ്സ്മാൻ രോഹിത് പൗഡൽ . സച്ചിന്റെ റെക്കോർഡിനൊപ്പം തന്നെ ഏകദിന ക്രിക്കറ്റിൽ ഫിഫ്റ്റി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്റ്സ്മാനെന്ന ഷാഹിദ് അഫ്രീദിയുടെയും റെക്കോർഡ് രോഹിത് പൗഡൽ പഴങ്കഥയാക്കി . യു എ ഇയ്ക്കെതിരായ മത്സരത്തിൽ 58 പന്തിൽ 55 റൺസ് നേടിയതോടെയാണ് ഇതിഹാസ താരങ്ങളുടെ റെക്കോർഡ് രോഹിത് പൗഡൽ മറികടന്നത്. 16 വർഷവും 146 ദിവസവും മാത്രമാണ് ഈ യുവതാരത്തിന്റെ പ്രായം .

1989 ൽ ടെസ്റ്റിൽ പാകിസ്ഥാനെതിരെ നേടിയ ഫിഫ്റ്റിയോടെയാണ് ഈ നേട്ടം സച്ചിൻ സ്വന്തമാക്കിയത് ( 16 years 213 days ) . ശ്രീലങ്കയ്ക്കെതിരെ 1996 ൽ 37 പന്തിൽ നേടിയ റെക്കോർഡ് സെഞ്ചുറിയോടെയാണ് അഫ്രീദി ഈ റെക്കോർഡ് സ്വന്തമാക്കിയത് (16 years 217 Days) .