Skip to content

അരങ്ങേറ്റ ടെസ്റ്റിൽ യുവതാരത്തിന്റെ അവിശ്വസനീയ ക്യാച്ച് ; വീഡിയോ കാണാം

തകർപ്പൻ വിജയമാണ് ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയ നേടിയത് . ബ്രിസ്ബനിലെ ഗബ്ബയിൽ നടന്ന മത്സരത്തിൽ ഒരു ഇന്നിങ്‌സിന്റെയും 40 റൺസിന്റെയും വിജയമാണ് ആതിഥേയരായ ഓസ്‌ട്രേലിയ നേടിയത് . അരങ്ങേറ്റക്കാരൻ കർട്ടിസ് പാറ്റേഴ്സന്റെ തകർപ്പൻ അവിശ്വസനീയ ക്യാച്ചിന് മത്സരം വേദിയായി . കമ്മിൻസ് എറിഞ്ഞ 44 ആം ഓവറിലെ അഞ്ചാം പന്ത് ദിൽരുവാൻ പെരേരയുടെ ബാറ്റിൽ തട്ടി എഡ്‌ജ്‌ ചെയ്ത് ഉയർന്നുപൊങ്ങുകയും ഗല്ലിയിൽ നിന്നും വലത്തോട്ട് ഡൈവ് ചെയ്ത് വായുവിലേക്ക് ഉയർന്നുപൊങ്ങിയ പാറ്റേഴ്സൺ ഒറ്റകൈകൊണ്ട് പന്ത് കൈപിടിയിലൊതുക്കുകയും ചെയ്തു .

മത്സരത്തിലെ കമ്മിൻസിന്റെ പത്താം വിക്കറ്റ് കൂടിയായിരുന്നു അത് . ടെസ്റ്റ് ക്രിക്കറ്റിലെ കമ്മിൻസിന്റെ ആദ്യ പത്ത് വിക്കറ്റ് നേട്ടം കൂടിയാണിത് . കമ്മിൻസ് തന്നെയാണ് മാൻ ഓഫ് ദി മാച്ച് .