Skip to content

രണ്ടാം ഏകദിനത്തിലും കിവികൾക്ക് രക്ഷയില്ല ; ഇന്ത്യയ്ക്ക് 90 റൺസിന്റെ വിജയം

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യയ്ക്ക് 90 റൺസിന്റെ തകർപ്പൻ വിജയം . ഇന്ത്യ ഉയർത്തിയ 325 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലാൻഡിന് 40.2 ഓവറിൽ 234 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ടമായി . നാല് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവിന്റെ തകർപ്പൻ പ്രകടനമാണ് ന്യൂസിലാൻഡിനെ തകർത്തത് . 46 പന്തിൽ 57 റൺസ് നേടിയ ബ്രേസ്വെൽ മാത്രമാണ് ന്യൂസിലാൻഡ് നിരയിൽ തിളങ്ങിയത് . ഭുവനേശ്വർ കുമാർ, ചഹാൽ എന്നിവർ രണ്ടും കേദാർ ജാദവ്, മൊഹമ്മദ് ഷാമി എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി .

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 87 റൺസ് നേടിയ രോഹിത് ശർമ, 66 റൺസ് നേടിയ ശിഖാർ ധവാൻ, 48 റൺസ് നേടിയ ധോണി, 47 റൺസ് നേടിയ റായുഡു, 43 റൺസ് നേടിയ കോഹ്ലി, 10 പന്തിൽ 22 റൺസ് നേടിയ കേദാർ ജാദവ് എന്നിവർ ചേർന്നാണ് മികച്ച സ്കോറിൽ എത്തിച്ചത്.

വിജയത്തോടെ പരമ്പരയിൽ ഇന്ത്യ 2-0 ന് മുൻപിലെത്തി .