Skip to content

കോഹ്ലിക്ക് പുറകെ ഏകദിന റൺവേട്ടയിൽ ലാറയെ പിന്നിലാക്കി എം എസ് ധോണി

ഏകദിനറൺവേട്ടയിൽ സാക്ഷാൽ ബ്രയാൻ ലാറയെ മറികടന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണി . കിവികൾക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ പുറത്താകാതെ 33 പന്തിൽ 48 റൺസ് ധോണി നേടിയിരുന്നു. ഇതോടെ ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന പതിനൊന്നാമത്തെ ബാറ്റ്‌സ്മാനായി ധോണി മാറി . 337 മത്സരത്തിൽ 285 ഇന്നിങ്‌സിൽ നിന്നും 51.04 ശരാശരിയിൽ 10414 റൺസ് ധോണി നേടിയിട്ടുണ്ട് . 299 മത്സരത്തിൽ നിന്നും 10405 റൺസാണ് ഏകദിനത്തിൽ ലാറയുടെ സമ്പാദ്യം .

221 മത്സരത്തിൽ നിന്നും 10473 റൺസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയാണ് ധോണിയ്ക്ക് മുൻപിലുള്ളത് .

ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്സ്മാന്മാർ

സച്ചിൻ ടെണ്ടുൽക്കർ – 18426

കുമാർ സംഗക്കാര – 14234

റിക്കി പോണ്ടിങ് -13704

സനത് ജയസൂര്യ – 13430

മഹേള ജയവർധനെ – 12650

ഇൻസമാം ഉൾ ഹഖ് – 11739

ജാക്വിസ് കാലിസ് -11579

സൗരവ് ഗാംഗുലി – 11363

രാഹുൽ ദ്രാവിഡ് – 10889

വിരാട് കോഹ്ലി – 10473

എം എസ് ധോണി – 10414

ബ്രയാൻ ലാറ – 10405