Skip to content

പത്ത് വിക്കറ്റ് നേട്ടവുമായി കമ്മിൻസ് ; ശ്രീലങ്കയ്ക്കെതിരെ ഓസ്‌ട്രേലിയക്ക് തകർപ്പൻ വിജയം

ശ്രീലങ്കയ്ക്കെതിരായ ഡേ നൈറ്റ് ടെസ്റ്റിൽ ഓസ്‌ട്രേലിയക്ക് ഒരു ഇന്നിങ്‌സിന്റെയും 40 റൺസിന്റെയും തകർപ്പൻ വിജയം . പാറ്റ് കമ്മിൻസിന്റെ മികച്ച ബൗളിങ് പ്രകടനമാണ് ഓസ്‌ട്രേലിയയെ വിജയത്തിലെത്തിച്ചത് . 179 റൺസിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് 139 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. 32 റൺസ് നേടിയ തിരിമനെ, 24 റൺസ് നേടിയ ഡിക്ക്വെല്ല, 24 റൺസ് നേടിയ ലക്മൽ എന്നിവർ മാത്രമേ ശ്രീലങ്കൻ നിരയിൽ രണ്ടക്കം കണ്ടുള്ളൂ . പാറ്റ് കമ്മിൻസ് 23 റൺസ് മാത്രം വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തി . ആദ്യ ഇന്നിങ്‌സിൽ നാല് വിക്കറ്റ് വീഴ്ത്തിയ കമ്മിൻസിന്റെ ആദ്യ പത്ത് വിക്കറ്റ് പ്രകടനം കൂടിയാണിത് . അരങ്ങേറ്റക്കാരൻ റിച്ചാർഡ്സൺ രണ്ട് വിക്കറ്റും നേഥൻ ലയൺ ഒരു വിക്കറ്റും വീഴ്ത്തി .

വിജയത്തോടെ പരമ്പരയിൽ ഓസ്‌ട്രേലിയ 1-0 ന് മുൻപിലെത്തി . ഫെബ്രുവരി ഒന്നിന് കാൻബെറയിലാണ് പരമ്പരയിലെ രണ്ടാം മത്സരം .