Skip to content

മികച്ച തുടക്കം നൽകി രോഹിതും ധവാനും അവസാനം തകർത്തടിച്ച് ധോണിയും ജാദവും

ന്യൂസിലാൻഡിനെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് മികച്ച സ്കോർ . നിശ്ചിത 50 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ 324 റൺസ് ഇന്ത്യ നേടി . മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് ഓപ്പണർമാരായ രോഹിത് ശർമ്മയും ധവാനും ചേർന്ന് സമ്മാനിച്ചത്. 154 റൺസ് ഇരുവരും കൂട്ടിച്ചേർത്തു . രോഹിത് ശർമ 96 പന്തിൽ 87 ഉം ശിഖാർ ധവാൻ 67 പന്തിൽ 66 റൺസും നേടി പുറത്തായി.തുടർന്നെത്തിയ കോഹ്ലിയും റായുഡുവും മികച്ച രീതിയിൽ തന്നെ ബാറ്റ് ചെയ്തു. കോഹ്ലി 45 പന്തിൽ 43 ഉം റായുഡു 49 പന്തിൽ 47 ഉം റൺസ് നേടി . അവസാന ഓവറുകളിൽ ധോണിയും കേദാർ ജാദവും തകർത്തടിച്ചതോടെ ഇന്ത്യൻ സ്കോർ 300 കടന്നു . ധോണി 33 പന്തിൽ 48 ഉം കേദാർ ജാദവ് 10 പന്തിൽ 22 ഉം റൺസ് നേടി പുറത്തായി .

കിവികൾക്ക് വേണ്ടി ട്രെന്റ് ബൗൾട്ട്, ഫെർഗുസൺ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.