Skip to content

ആദ്യ ടെസ്റ്റ് വെസ്റ്റിൻഡീസിനെതിരെ ഇംഗ്ലണ്ട് ഇറങ്ങുന്നത് കറുത്ത ആം ബാൻഡ് ധരിച്ച് കാരണമിതാണ്

വെസ്റ്റിൻഡീസും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്ക് ബാർബഡോസിൽ തുടക്കം . മത്സരത്തിൽ ടോസ് നേടിയ വെസ്റ്റിൻഡീസ് ബാറ്റിങ് തിരഞ്ഞെടുത്തു . മത്സരത്തിൽ ഡിസംബറിൽ അന്തരിച്ച മുൻ ക്യാപ്റ്റൻ ആൻഡ്രൂ സ്ട്രോസിന്റെ ഭാര്യ റൂത് സ്ട്രോസിന്റെ ഓർമയ്ക്കായി കറുത്ത ആം ബാൻഡ് ധരിച്ചാണ് ഇംഗ്ലണ്ട് ടീം ഇറങ്ങുന്നത് . 2017 ആഷസ് പരമ്പരയ്ക്കിടെ കാൻസറിനെ തുടർന്ന് ഡയഗ്നോസിന് വിധേയയായ റൂത് ഒരു വർഷത്തിന് ശേഷമാണ് അന്തരിച്ചത് . ഭാര്യയുടെ അനാരോഗ്യത്തെ തുടർന്ന് ഒക്ടോബറിൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് ഡയറക്ടർ സ്ഥാനം സ്ട്രോസ് രാജിവെച്ചിരുന്നു .

കരീബിയൻ മണ്ണിൽ മികച്ച റെക്കോർഡല്ല ഇംഗ്ലണ്ടിനുള്ളത് . 2015 ൽ ഏറ്റുമുട്ടിയപ്പോൾ പരമ്പര 1-1 ന് സമനിലയിൽ കലാശിച്ചിരുന്നു . കഴിഞ്ഞ 50 വർഷത്തിനിടയിൽ ഒരേയൊരു വിജയം നേടാൻ മാത്രമേ ഇംഗ്ലണ്ടിന് സാധിച്ചിട്ടുള്ളൂ .