Skip to content

അപൂർവ നേട്ടത്തിനരികെ ചാഹലിന് മുന്നിൽ  ചുവട് പിഴച്ച് റോസ് ടെയ്ലർ

ഏകദിനത്തിൽ തുടർച്ചയായി ഏഴാം അർദ്ധ സെഞ്ചുറിയെന്ന അപൂർവ്വ നേട്ടത്തിനരികെ ചാഹലിന് മുന്നിൽ അടി പതറി റോസ് ടെയ്ലർ . ഇന്ത്യ – ന്യുസിലാൻറ് തമ്മിലുള്ള ആദ്യ ഏകദിനത്തിൽ 24 റൺസിൽ നിൽക്കെ ചാഹലിന്റെ പന്തിൽ ക്യാച്ചിലൂടെ പുറത്താവുകയായിരുന്നു . ആദ്യ ഏകദിനത്തിൽ അർദ്ധ സെഞ്ചുറി നേടിയിരുന്നുവെങ്കിൽ തുടർച്ചയായി ഏഴാം അർദ്ധ സെഞ്ചുറിയായേനെ.

നിലവിൽ തുടർച്ചയായി ഏറ്റവും കൂടുതൽ അർദ്ധ സെഞ്ചുറി നേടിയവരുടെ പട്ടികയിൽ വില്യംസണ് , യൂസഫ് , മാർക്ക് വോ , ഗ്രീനിഡ്ജ് എന്നിവരോടൊപ്പം രണ്ടാം സ്ഥാനത്താണ് . ഈ റെക്കോർഡിൽ തുടർച്ചയായി 9 അർദ്ധ സെഞ്ചുറി നേടി പാകിസ്ഥാൻ താരം ജാവേദ് മിയാൻദാദാണ് ഒന്നാമത് .