Skip to content

ഹർദിക് പാണ്ഡ്യയുടെയും കെ എൽ രാഹുലിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

സ്‌ത്രീവിരുദ്ധ പരാമർശത്തെ തുടർന്ന് ഹർദിക് പാണ്ഡ്യയ്ക്കും ലോകേഷ് രാഹുലിനും ഏർപ്പെടുത്തിയ സസ്‌പെൻഷൻ ബിസിസിഐ പിൻവലിച്ചു .ഇരുവർക്കും ഉടനെ ഇന്ത്യൻ ടീമിൽ തിരിച്ചെത്താൻ സാധിക്കും . എന്നാൽ സുപ്രീംകോടതി ഓംബുഡ്സ്മാനെ നിയമിച്ചു കഴിഞ്ഞാൽ ഈ വിഷയത്തിൽ അന്വേഷണം തുടരുമെന്നും ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കി . ജനുവരി പതിനൊന്നിനാണ് കോഫീ വിത്ത് കരൺ ജോഹർ എന്ന പ്രോഗ്രാമിലെ ഇരുവരുടെയും മോശം പ്രസ്താവനവകളെ തുടർന്ന് ബിസിസിഐ വിലക്ക് ഏർപ്പെടുത്തിയത് . തുടർന്ന് ഓസ്‌ട്രേലിയൻ പര്യടനത്തിൽ നിന്നും ഇരുവരെയും തിരികെ വിളിച്ചിരുന്നു .