Skip to content

ന്യൂസിലാൻഡ് സീരീസ് ; വിലക്ക് നീക്കി സാബ്ബിർ റഹ്‌മാൻ തിരികെ ബംഗ്ലാദേശ് ടീമിൽ

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ബംഗ്ലാദേശ് ടീമിൽ തിരിച്ചെത്തി മിഡിൽ ഓർഡർ ബാറ്റ്സ്മാൻ സാബ്ബിർ റഹ്‌മാൻ . സെപ്റ്റംബറിൽ സോഷ്യൽ മീഡിയയിൽ ആരാധകനെ അധിക്ഷേപിച്ചതിനെ താരത്തെ ആറ് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തിരുന്നു എന്നാൽ ഫെബ്രുവരിയിൽ ന്യൂസിലാൻഡ് സീരീസ് തുടങ്ങാനിരിക്കെ ക്യാപ്റ്റൻ മഷ്‌റഫെ മോർതാസയുടെ നിർദ്ദേശപ്രകാരം സസ്‌പെൻഷൻ ഒരു മാസം ചുരുക്കിയിരിക്കുകയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് .

” അവന്റെ പേര് ശക്തമായി ക്യാപ്റ്റൻ മോർത്താസ നിർദ്ദേശിച്ചിരുന്നു. മധ്യനിരയിൽ ഫാസ്റ്റ് ബൗളർമാരെ മികച്ച രീതിയിൽ കൈകാരം ചെയ്യുന്ന ബാറ്റ്സ്മാനെ ക്യാപ്റ്റന് ആവശ്യമാണ്” ചീഫ് സെലക്ടർ പറഞ്ഞു.

വിലക്കിനിടയിൽ ആഭ്യന്തര ക്രിക്കറ്റിൽ മോശം പ്രകടനമായിരുന്നുവെങ്കിലും കഴിഞ്ഞ ആഴ്‌ച്ച ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ 51 പന്തിൽ നിന്നും 85 റൺസ് താരം നേടിയിരുന്നു . ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച ടസ്കിൻ അഹമദ് ഏകദിന ടീമിലും ടെസ്റ്റ് ടീമിലും തിരികെയെത്തി .

മൂന്ന് ഏകദിനവും മൂന്ന് ടെസ്റ്റ് മത്സരങ്ങളും ബംഗ്ലാദേശ് ന്യൂസിലാൻഡിൽ കളിക്കും .

ഏകദിന ടീം ;

ടെസ്റ്റ് ടീം ;