Skip to content

ഈ നേട്ടം ഞാനെന്റെ മാലാഖയ്ക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു ; മൊഹമ്മദ് ഷാമി

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തോടെ നേടിയ ഏകദിന ക്രിക്കറ്റിലെ തന്റെ നൂറ് വിക്കറ്റ് നേട്ടം മകൾക്ക് ഡെഡിക്കേറ്റ് ചെയ്ത് ഇന്ത്യൻ ഫാസ്റ്റ് ബൗളർ മൊഹമ്മദ് ഷാമി . മോശം സമയത്തും നല്ല സമയത്തും പിന്തുണച്ചവർക്കും പ്രാർത്ഥിച്ചവർക്കും നന്ദി പറഞ്ഞ ഷാമി ഈ നേട്ടം തന്റെ മാലാഖയായ മകൾക്ക് സമർപ്പിക്കുന്നുവെന്നും ട്വിറ്റർ സന്ദേശത്തിൽ വ്യക്തമാക്കി .

https://twitter.com/MdShami11/status/1088021628334686209?s=19

56 ഇന്നിങ്‌സിൽ നിന്നും നൂറ് വിക്കറ്റ് നേടിയ ഷാമി 59 ഇന്നിങ്‌സിൽ നിന്നും നൂറ് വിക്കറ്റ് നേടിയ ഇർഫാൻ പത്താനെ മറികടന്ന് ഏറ്റവും വേഗത്തിൽ നൂറ് ഏകദിന വിക്കറ്റുകൾ നേടുന്ന ഇന്ത്യൻ ബൗളറായി മാറിയിരുന്നു . കിവികൾക്കെതിരായ മത്സരത്തിൽ മൂന്ന് വിക്കറ്റ് നേടി മാൻ ഓഫ് ദി മാച്ച് അവാർഡും ഷാമി നേടിയിരുന്നു. ഓസ്‌ട്രേലിയൻ പര്യടനത്തിലും മികച്ച പ്രകടനമായിരുന്നു ഷാമി കാഴ്ച്ചവെച്ചത് . ഏകദിന പരമ്പരയിൽ മൂന്ന് മത്സരങ്ങളിൽ നിന്നും അഞ്ച് വിക്കറ്റ് നേടിയ ഷാമി ടെസ്റ്റ് പരമ്പരയിൽ 16 വിക്കറ്റുകൾ നേടിയിരുന്നു .