Skip to content

മറ്റു ഫോർമാറ്റുകളെക്കാൾ എനിക്കിഷ്ടം ടെസ്റ്റ് ക്രിക്കറ്റ് ; മൊഹമ്മദ് ഷാമി

തകർപ്പൻ പ്രകടനമാണ് ഇന്ത്യൻ ഫാസ്റ്റ് ബൗളർ മൊഹമ്മദ് ഷാമി ന്യൂസിലാൻഡിനെതിരായ ആദ്യ മത്സരത്തിൽ കാഴ്ച്ച വെച്ചത്. മത്സരത്തിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ ഷാമി ഏകദിനത്തിൽ നൂറ് വിക്കറ്റെന്ന നേട്ടവും സ്വന്തമാക്കി . ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ നൂറ് വിക്കറ്റുകൾ നേടുന്ന ഇന്ത്യൻ ബൗളർ കൂടിയാണ് ഷാമി. 56 ഇന്നിങ്‌സിൽ ഈ നേട്ടം സ്വന്തമാക്കിയ ഷാമി 59 ഇന്നിങ്‌സിൽ നിന്നും നൂറ് വിക്കറ്റുകൾ നേടിയ ഇർഫാൻ പത്താനെയാണ് മറികടന്നത്. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലും മികച്ച പ്രകടനമായിരുന്നു ഷാമി നടത്തിയത് . 21 വിക്കറ്റുകൾ വീതം നേടിയ നേഥൻ ലയണിനും ജസ്പ്രീത് ബുംറയ്ക്കും ശേഷം ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയത് ഷാമിയായിരുന്നു (16) .

” എനിക്ക് മറ്റ് ഫോർമാറ്റുകളേക്കാൾ ടെസ്റ്റ് ക്രിക്കറ്റാണ് കൂടുതൽ ഇഷ്ടം. കഴിഞ്ഞ മൂന്നു നാലു സീരീസുകളിൽ ഒരു ബൗളിങ് യൂണിറ്റ് എന്ന നിലയിലുള്ള ഞങ്ങളുടെ പ്രകടനം, ആത്മവിശ്വാസം വർധിപ്പിക്കുന്നു. ബൌളിംഗ് യൂണിറ്റ് ഡെലിവർ ചെയ്യുകയാണെങ്കിൽ സമ്മർദ്ദം വിഭജിക്കപ്പെടും, അത് മികച്ച പ്രകടനം പുറത്തെടുക്കാൻ സഹായിക്കും ” മത്സരശേഷം ഷാമി പറഞ്ഞു .

“2018 ൽ പതിവായി ടെസ്റ്റ് ക്രിക്കറ്റിൽ കളിക്കുവാൻ എനിക്ക് സാധിച്ചു . ഞാനിപ്പോൾ മികച്ച ആത്മവിശ്വാസത്തിലാണ് , മുൻപത്തെ പോലെ അതേ വേഗതയിൽ ബൗൾ ചെയ്യാൻ എനിക്ക് സാധിക്കുന്നുണ്ട് . ഇത് തുടരാനാവുമെന്ന് പ്രതീക്ഷിക്കുന്നു ” ഷാമി കൂട്ടിച്ചേർത്തു .