Skip to content

വിരാട് കോഹ്ലിക്ക് വിശ്രമം ; അവസാന രണ്ട് മത്സരങ്ങളിൽ ഇന്ത്യയെ രോഹിത് ശർമ്മ നയിക്കും

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിലും മൂന്ന് മത്സരങ്ങൾ അടങ്ങിയ ട്വന്റി20 പരമ്പരയിലും ബിസിസിഐ വിശ്രമം അനുവദിച്ചു. കഴിഞ്ഞ മാസങ്ങളിലെ കണക്കിലെടുത്താണ് ടീം മാനേജ്‌മെന്റും സീനിയർ സെലക്ഷൻ കമ്മിറ്റിയും ഇത്തരത്തിലൊരു തീരുമാനത്തിൽ എത്തിയതെന്നും ഓസ്‌ട്രേലിയക്കെതിരായ ഹോം സീരിസിന് മുൻപായി കോഹ്ലിക്ക് ആവശ്യമായ വിശ്രമം ലഭിക്കേണ്ടത് അത്യാവശ്യമാണെന്നും ബിസിസിഐ വ്യക്തമാക്കി. എന്നാൽ കോഹ്ലിക്ക് പകരക്കാരനെ ഇതുവരെ തീരുമാനിച്ചിട്ടില്ല . വൈസ് ക്യാപ്റ്റൻ രോഹിത് ശർമയായിരിക്കും ഹാമിൽടണിലും വെല്ലിങ്ടണിലും നടക്കുന്ന ഏകദിന മത്സരങ്ങളിലും ട്വന്റി20 പരമ്പരയിലും ഇന്ത്യയെ നയിക്കുക .

നാപിയറിൽ നേടിയ വിജയത്തോടെ പരമ്പരയിൽ 1-0 ന് മുൻപിലാണ് ടീം ഇന്ത്യ.