Skip to content

3595 ദിവസങ്ങൾക്ക് ശേഷം ന്യൂസിലാൻഡിൽ നേടുന്ന വിജയം ; ഇന്ത്യൻ വിജയത്തിന് പ്രത്യേകതകളേറെ

ന്യൂസിലാൻഡിൽ നേരിട്ട തുടർപരാജയങ്ങൾക്ക് അന്ത്യം കുറിച്ചിരിക്കുകയാണ് നാപിയർ ഏകദിനത്തിൽ നേടിയ വിജയത്തോടെ ടീം ഇന്ത്യ. മൊഹമ്മദ് ഷാമിയുടെയും സ്‌പിന്നർമാരുടെയും തകർപ്പൻ ബൗളിങ് പ്രകടനത്തിന്റെയും ഫോമിലേക്കുയർന്ന ശിഖാർ ധവാന്റെയും പിൻബലത്തിലാണ് ഇന്ത്യ എട്ട് വിക്കറ്റിന്റെ അനായാസ വിജയം സ്വന്തമാക്കിയത്. 64 റൺസ് നേടിയ ക്യാപ്റ്റൻ കെയ്ൻ വില്യംസൺ മാത്രമേ ന്യൂസിലാൻഡ് നിരയിൽ തിളങ്ങിയുള്ളൂ .

3595 ദിവസങ്ങൾക്ക് ശേഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ന്യൂസിലാൻഡിൽ ഇന്ത്യ നേടുന്ന ആദ്യ വിജയമാണിത്. 2009 ൽ ഹാമിൽട്ടൻ ടെസ്റ്റിലാണ് ഇതിന് മുൻപ് ഇന്ത്യ അവസാനമായി വിജയിച്ചത്. അതിന് ശേഷം ആറ് ഏകദിന മത്സരവും നാല് ടെസ്റ്റ് മത്സരങ്ങളും കളിച്ചുവെങ്കിലും വിജയം നേടാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നില്ല.

ന്യൂസിലാൻഡിൽ കഴിഞ്ഞ 16 ഏകദിന മത്സരങ്ങളിൽ ഒരു ഏഷ്യൻ ടീം നേടുന്ന ആദ്യ വിജയം കൂടിയുണിത് . ന്യൂസിലാൻഡിൽ നടന്ന കഴിഞ്ഞ 16 ഏകദിന മത്സരങ്ങളിലും ഏഷ്യൻ ടീമുകൾക്ക് വിജയിക്കാൻ സാധിച്ചിരുന്നില്ല . 2015 ൽ ശ്രീലങ്കയാണ് ഇതിനുമുൻപ് ഏകദിന വിജയം നേടിയ ഏഷ്യൻ ടീം .